അരൂർ: (nadapuram.truevisionnews.com) ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 140-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി പുറമേരി മണ്ഡലം പതിനാലാം വാർഡ് കോൺഗ്രസ് കമ്മിറ്റി മുൻകാല പ്രവർത്തകരെ ആദരിച്ചു.
സജീവ രാഷ്ട്രീയത്തിൽ നിന്നും മാറി വിശ്രമജീവിതം നയിക്കുന്ന മുതിർന്ന പ്രവർത്തകരുടെ വീടുകളിൽ നേരിട്ടെത്തിയാണ് കമ്മിറ്റി അംഗങ്ങൾ സ്നേഹാദരങ്ങൾ അർപ്പിച്ചത്. സി.കെ.ചന്ദ്രൻ, ശ്രീനിലയം രവീന്ദ്രൻ, റീത്ത കണ്ടോത്ത്, പ്രദീഷ് കോടികണ്ടി, രതീഷ് പിരകിൻകാട്ടിൽ, ശശി കണ്ടോത്ത്, ശശി മഞ്ചാം കാട്ടിൽ എന്നിവർ ഈ ആദരിക്കൽ ചടങ്ങിന് നേതൃത്വം നൽകി.
Congress honours former workers










































