നാദാപുരം: [nadapuram.truevisionnews.com] സംസ്ഥാന സർക്കാരിൻ്റെ ഫോക് ലോർ ഫെല്ലോഷിപ്പ് നേടിയ മാപ്പിള കവി കുന്നത്ത് മൊയ്തു മാസ്റ്ററെ വാണിമേൽ അബ്‌ദുറഹ്മാൻ ഗുരുക്കൾ മാപ്പിള കലാ പഠന കേന്ദ്രം അനുമോദിച്ചു.
വാണിമേൽ ചിൽഡ്രൻസ് പാർക്കിൽ നടന്ന അനുമോദന ചടങ്ങ് ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ് കെ കെ നവാസ് ഉദ്ഘാടനം ചെയ്‌തു. മൊയ്‌തു മാസ്റ്റർ ക്കുള്ള ഉപഹാരം അദ്ദേഹം സമ്മാനിച്ചു. പഠന കേന്ദ്രം ഓർഗനൈസിംഗ് സെക്രട്ടറി എം കെ അഷ്റഫ് അധ്യക്ഷത വഹിച്ചു.
സി കെ തോട്ടക്കുനി മൊയ്തു മാസ്റ്ററെ പരിചയപ്പെടുത്തി. വാർഡ് മെമ്പർ സുബൈർ തൈയുള്ളതിൽ, വി കെ മൂസ മാസ്റ്റർ, പി വി അമ്മദ് മാസ്റ്റർ, എം എ വാണിമേൽ, വി വി കുഞ്ഞാലി മാസ്റ്റർ, ജാഫർ വാണിമേൽ, ജലീൽ ചാലക്കണ്ടി, ഗഫൂർ മാസ്റ്റർ കുറ്റിയിൽ, കെ കുഞ്ഞബ്‌ദുള്ള മാസ്റ്റർ, കാപ്പാട്ട് കിഴക്കയിൽ അലി, ടി കെ അസം മാസ്റ്റർ, കളത്തിൽ അസ്ലം, അഹമ്മദ് കറങ്ങാർ, പി പോക്കർ മാസ്റ്റർ, എം കെ ആരിഫ, സുബൈർ ചുഴലിക്കര, എ കെ മമ്മു, പി പി ഇബ്രാഹിം തുടങ്ങിയവർ സംസാരിച്ചു.
മൊയ്തു മാസ്റ്റർ മറുമൊഴി നടത്തി.സി കെ അഷ്റഫ് സ്വാഗതവും വി എം ഖാലിദ് നന്ദിയും പറഞ്ഞു. ഗാനവിരുന്നും അരങ്ങേറി.
Moidu Master awarded the Folklore Fellowship










































