'ഉയരെ': പുറമേരിയിൽ കുടുംബശ്രീ ജെൻഡർ ക്യാമ്പയിൻ ശിൽപ്പശാല സംഘടിപ്പിച്ചു

'ഉയരെ': പുറമേരിയിൽ കുടുംബശ്രീ ജെൻഡർ ക്യാമ്പയിൻ ശിൽപ്പശാല സംഘടിപ്പിച്ചു
Jan 1, 2026 11:13 AM | By Krishnapriya S R

നാദാപുരം: [nadapuram.truevisionnews.com] പുറമേരി പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് ആഭിമുഖ്യത്തിൽ നടക്കുന്ന 'ഉയരെ' ജെൻഡർ ക്യാമ്പയിൻ സിഡിഎസ് തല ശിൽപ്പശാല സംഘടിപ്പിച്ചു.

വരുമാനദായക തൊഴിൽ മേഖലകളിൽ സ്ത്രീകളുടെ പങ്കാളിത്തം വർധിപ്പിക്കുക,തൊഴിലിടങ്ങൾ സുരക്ഷിതമാണെന്ന് ഉറപ്പാക്കുക തുടങ്ങിയവയാണ് പരിപാടിയുടെ പ്രധാന ലക്ഷ്യങ്ങൾ. പഞ്ചായത്ത് പ്രസിഡന്റ്റ് പി.ശ്രീലത ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് സബിദ കേളോത്ത് അധ്യക്ഷയായി.

മെമ്പർ ബീന കല്ലിൽ, സിഡിഎസ് ചെയർപേഴ്സൺ കെ.സ്വപ്ന, മെമ്പർ സെക്രട്ടറി പ്രേമാനന്ദൻ, കമ്യൂണിറ്റി കൗ ൺസിലർ ഐശ്വര്യ തുടങ്ങിയവർ സംസാരിച്ചു. ജെൻഡർ ആർപിമാരായ റിനീഷ് വിലാതപുരം, എം.വത്സൻ, ദാമോദരൻ തുടങ്ങിയവർ ക്ലാസെടുത്തു.

Kudumbashree Gender Campaign Workshop

Next TV

Related Stories
മനുഷ്യർക്കൊപ്പം കേരള യാത്ര: നാദാപുരത്ത് സ്വീകരണം ശനിയാഴ്ച്ച

Dec 31, 2025 08:21 PM

മനുഷ്യർക്കൊപ്പം കേരള യാത്ര: നാദാപുരത്ത് സ്വീകരണം ശനിയാഴ്ച്ച

മനുഷ്യർക്കൊപ്പം കേരള യാത്ര: നാദാപുരത്ത് സ്വീകരണം ശനിയാഴ്ച്ച...

Read More >>
Top Stories










News Roundup