പാറക്കടവ്: [nadapuram.truevisionnews.com] ചെക്ക്യാട് പഞ്ചായത്ത് രണ്ടാം വാർഡിൽ വേനൽ കാലത്തെ ഏക ആശ്രയമായ വാട്ടർ അതോറിറ്റിയുടെ ശുദ്ധ ജല പൈപ്പ് ഇടക്കിടെ പൊട്ടുകയും അത് മൂലം കുടി വെള്ളം പാഴാവുകയും റിപ്പയർ വർക്കിന് കാല താമസം നേരിടുകയും ചെയ്യുന്നത് നിത്യ സംഭവമാകുന്നു.
ഇതിന് പരിഹാരം വേണമെന്നാവശ്യപ്പെട്ട് വാർഡ് മെമ്പർ ഹഫ്‌സത്ത് കാളിയെടുത്തിൻ്റെ നേതൃത്വത്തിൽ വികസന സമിതി പുറമേരി വാട്ടർ അതോറിറ്റി അസിസ്റ്റൻ്റ് എൻജിനീയർ പ്രജിലേഷ് ടിപിക്ക് നിവേദനം സമർപ്പിച്ചു.
താനക്കോട്ടൂർ അംഗൻവാടിയുടെ കുടി വെള്ള കണക്ഷൻ എത്രയും പെട്ടെന്നു നടപ്പാക്കാൻ നടപടിയെടുക്കാനും അഭ്യർത്ഥിച്ചു. ബഹ്റൈൻ കെഎംസിസി ഏരിയ പ്രസിഡൻ്റ് അബൂബക്കർ കാളിയെടുത്ത്, വികസന സമിതി കൺവീനർ നൗഷാദ് മാവുള്ള, വർക്കിങ് ഗ്രൂപ്പ് കുടിവെള്ള വിഭാഗം ഇൻചാർജ് അഹമ്മദ് കുനിയിൽ തുടങ്ങിയവർ സംബന്ധിച്ചു.
Pipe bursts are a daily occurrence in Chekyad Panchayat











































