നാദാപുരം : (https://nadapuram.truevisionnews.com/)നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി തെരെഞ്ഞെടുക്കപ്പെട്ട സഫീറ മൂന്നാംകുനി,വൈസ് പ്രസിഡണ്ടായി തെരെഞ്ഞെടുക്കപ്പെട്ട അഡ്വ: കെ എം രഘുനാഥ് എന്നിവരെ നാദാപുരം പഞ്ചായത്ത് മുസ്‌ലിം യൂത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഉപഹാരം നൽകി അനുമോദിച്ചു.
പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് ഷംസീർ മാസ്റ്റർ നരിക്കാട്ടേരി,ജനറൽ സെക്രട്ടറി ഹസീബ് കുന്നത്ത് എന്നിവർ ഇരുവർക്കും ഉപഹാരം കൈമാറി.ചടങ്ങിൽ ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി.അബ്ദുൽ ജലീൽ,ജാഫർ തുണ്ടിയിൽ,റാഷിദ് പാറോളി,മുഹമ്മദ് പാറപ്പുറത്ത്,സിറാജ് ഇകെ,ജസീർ കക്കംവെള്ളി,നൗഫൽ തൈക്കണ്ടിയിൽ തുടങ്ങിയവർ സംബന്ധിച്ചു.
Muslim Youth League congratulates Gram Panchayat President and Vice President










































