അരൂർ : (https://nadapuram.truevisionnews.com/) ജില്ലയിലെ അറിയപ്പെടുന്ന പ്രാസംഗികനും കോൺഗ്രസ് നേതാവും വാഗ്മിയുമായിരുന്ന അരൂർ കല്ലുമ്പുറത്തെ മലമൽ കിഴക്കയിൽ എം.കെ ഗോപാലകൃഷ്ണൻ മാസ്റ്റർ (80) അന്തരിച്ചു.
നരിക്കാട്ടേരി എൽ. വി.എൽ. പി സ്കൂൾ റിട്ട. പ്രധാന അധ്യാപകനാണ്. പുറമേരി മണ്ഡലം കോൺഗ്രസ് കമ്മറ്റി വൈസ് പ്രസിഡൻ്റ്, കർഷക കോൺ ഗ്രസ് മോപ്പയൂർ ബ്ലോക്ക് സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
കെ. എ പി.ടി.യുണിയൻ , കെ.എസ്.എസ്. പി യു ഭാരവാഹിയായിരുന്നു. സംസ്കാരം ഇന്ന് ഉച്ചക്ക് 12 ന് വീട്ടുവളപ്പിൽ. ഭാര്യ: ഗൗരി അമ്മ . മക്കൾ: പൊയിൽ സുനി (മേമുണ്ട ), എം. കെഅനിൽ, സുധീർ (ബിനിൽ അധ്യാപകൻ എൻ.എച്ച്.എസ്.എസ് വട്ടോളി ) .
മരുമക്കൾ: രജീന,ബിജിന (അധ്യാപിക നടുപ്പൊയിൽ യു.പി സ്കൂൾ) .സഹോദരങ്ങൾ: പരേതരായ എം.കെ നാണു കുറുപ്പ് ( റിട്ട: അധ്യാപകൻ അരൂർ യു.പി സ്കൂൾ ) , അരൂർ പത്മനാഭൻ (മുൻ പ്രസിഡൻ്റ് പുറമേരി ഗ്രാമപഞ്ചായത്ത്).
Aroor M. K. Gopala Krishnan Master passes away










































