നാദാപുരം: [nadapuram.truevisionnews.com] 17കാരിയായ വിദ്യാര്‍ഥിനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ യുവാവിനെതിരെ നാദാപുരം പൊലീസ് കേസെടുത്തു. പുറമേരിയിലെ പാറമേല്‍ പ്രദീപ് (42)നെതിരെയാണ് നടപടി.
കഴിഞ്ഞദിവസമാണ് കേസിനാസ്പദമായ സംഭവം. പ്രതി വിദ്യാര്‍ഥിയുടെ വീട്ടില്‍ അതിക്രമിച്ചുകയറി ലൈംഗിക അതിക്രമം നടത്തുകയായിരുന്നു. പ്രതിക്കായി അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.
Sexual assault on a student











































