കല്ലാച്ചി: [nadapuram.truevisionnews.com] കല്ലാച്ചിയില്‍ നാലു സ്ഥലങ്ങളിലായി എംഎല്‍എ ഫണ്ടില്‍നിന്ന് അനുവദിച്ച ഹൈമാസ്റ്റ് ലൈറ്റിന്റെ പണി പാതിവഴിയില്‍.കല്ലാച്ചി കോടതിപരിസരം, കല്ലാച്ചി പോസ്റ്റോഫീസ് പരി സരം, പൈപ്പ് റോഡ്, ചീറോത്ത് മുക്ക് എന്നിവിടങ്ങളിലാണ് നാല് ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കാനായി 13.5 ലക്ഷംരൂപ എം എല്‍എ ഫണ്ടില്‍നിന്ന് അനുവദിച്ചത്.
എന്നാല്‍, ലൈറ്റ് സ്ഥാപിക്കാനായി കോണ്‍ക്രീറ്റ് തൂണ്‍ വാര്‍ത്ത് പോസ്റ്റ് ഇറക്കിയതല്ലാതെ ബാക്കി പണി ഒന്നും നടത്തിയിട്ടില്ല. പോസ്റ്റോഫീസ് പരിസരത്ത് രാത്രിയായാല്‍ ആളുകള്‍ക്ക് ബസ് കാത്തുനില്‍ക്കാന്‍ പോലും പറ്റാത്ത അവസ്ഥയാണ്.
രാത്രിയില്‍ തെരുവുനായ ശല്യം കൊണ്ട് വിദ്യാര്‍ഥികളും സ്ത്രീകളും ഭയത്തോടെയാണ് പോസ്റ്റോഫിസ് പരിസരത്ത് നില്‍ക്കാറ്. വെളുപ്പിന് ദൂരസ്ഥലങ്ങളിലേക്ക് പഠനത്തിനും ജോലി ആവശ്യത്തിനും പോകുന്നവര്‍ക്കുനേരേ ഒട്ടേറെത്തവണ തെരുവുനായയുടെ ആക്രമണമുണ്ടായതായി വ്യാപാരികള്‍ പറഞ്ഞു.
പോസ്റ്റോഫീസ് പരിസരത്ത് ഏതുസമയത്തും ഗതാഗതക്കുരുക്ക് ഉണ്ടാകുന്ന സ്ഥലമായതിനാല്‍ കോണ്‍ക്രീറ്റ് തൂണ്‍ വാര്‍ത്തിട്ടില്ല. കല്ലാച്ചി കോടതി പരിസരത്തും കല്ലാച്ചി പോസ്റ്റോഫീസ് പരിസരത്തും അഞ്ചുലക്ഷംരൂപയുടെ ഹൈമാസ്റ്റ് ലൈറ്റും.

പൈപ്പ് റോഡ്, ചീറോത്ത് മുക്ക് എന്നിവിടങ്ങളില്‍ 1.45 ലക്ഷത്തി ന്റെ മിനി ഹൈമാസ്റ്റ് ലൈറ്റുമാ ണ് സ്ഥാപിക്കുന്നത്. 'ഹൈമാസ്റ്റ് ലൈറ്റും മറ്റും സര്‍ക്കാരിന്റെ സൈറ്റ് വഴിമാത്രമാണ് വാങ്ങാന്‍ സാധിക്കുക.
എല്ലാ ഉപകരണങ്ങളും വാങ്ങിയിട്ടുണ്ട്. എത്രയും പെട്ടെന്ന് ഹൈമാസ്റ്റ് ലൈറ്റിന്റെ പ്രവൃത്തി ആരംഭിക്കും' -എംഎല്‍എ ഓഫീസില്‍നിന്ന് അറിയിച്ചു.
Installation of high mast lights delayed









































