Jan 21, 2026 10:26 AM

വാണിമേൽ: [nadapuram.truevisionnews.com] സംസ്ഥാന സ്‌കൂൾ കലോൽസവത്തിൽ മാപ്പിളപ്പാട്ടിലും അറബിക് പദ്യത്തിലും ഉറുദു സംഘഗാനത്തിലും എ ഗ്രേഡ് നേടിയ അമൽ സയാന, ഉറുദു സംഘ ഗാനത്തിൽ എ ഗ്രേഡ് നേടിയ സിദ്ര നൗഫൽ, മുഹമ്മദ് ശഹീം എന്നിവരെ സ്‌കൂളിൽ നടന്ന ചടങ്ങിൽ അനുമോദിച്ചു.

സംസ്ഥാനതല ടേബിൾ ടെന്നീസിൽ വിജയികളായ ഹാദിയ ഇ, ഹയസഹൽ അർദ്ധ വാർഷിക പരീക്ഷയിൽ ഫുൾ എ പ്ളസ് നേടിയ ഐമൻ അബ്‌ദുല്ല, മുഹമ്മദ് റിസ്വാൻ, അർവ റിയാസ് എന്നിവർ ഉൾപ്പടെ 58 വിദ്യാർത്ഥികൾക്ക് ഉപഹാരങ്ങൾ നേടി.

രക്ഷിതാക്കളും കുട്ടികളും പങ്കെടുത്ത പരിപാടി നാദാപുരം ഡിവൈഎസ്പി കുട്ടികൃഷ്ണൻ ഉൽഘാടനം ചെയ്തു. ടി.കെ അനിഷത്ത് ടീച്ചർ ആമുഖ ഭാഷണം നടത്തി. ഹെഡ്‌മാസ്റ്റർ അഷ്റഫ് മാസ്റ്റർ അധ്യക്ഷനായി.

മാപ്പിള കലാഅക്കാദമി കോഴിക്കോട് ജില്ല പ്രസിഡന്റ്റ് എം.കെ അഷ്റഫ് മുഖ്യാതിഥിയായി. എം കെ അബ്‌ദുനാസർ, റഫീഖ സ്വാദിഖ്, എം കെ സൽമ, അസീസ് മാസ്റ്റർ പ്രസംഗിച്ചു. പടം സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ മാപ്പിളപ്പാട്ട് മത്സരത്തിൽ എ ഗ്രേഡ് നേടിയ അമൽ സയാനയ്ക്ക് സ്കൂളിൽ നടന്ന അനുമോദന ചടങ്ങിൽ നാദാപുരം ഡിവൈഎസ്പി: കുട്ടികൃഷ്ണൻ ഉപഹാരം നൽകുന്നു.

Congratulating the winners and talents

Next TV

Top Stories










News Roundup