നാദാപുരം: [nadapuram.truevisionnews.com] കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നാദാപുരം മേഖലാ സമ്മേളനം വിലാതപുരത്ത് വെച്ച് നടന്നു. ജില്ലാ ശാസ്ത്രാവബോധ ഉപസമിതി കൺവീനർ ടി. ബാലകൃഷ്ണൻ സമ്മേളനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.
വാർഡ് മെമ്പർ ടി. സുധീഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ എൻ.ടി. ഹരിദാസൻ പ്രവർത്തന റിപ്പോർട്ടും, ഹരീഷ് ഹർഷ സംഘടനാ രേഖയും, അനിൽകുമാർ പേരടി വരവുചെലവ് കണക്കും അവതരിപ്പിച്ചു.
ജില്ലാ പ്രസിഡന്റ് വി.കെ. ചന്ദ്രൻ, ട്രഷറർ സി. സത്യനാഥൻ എന്നിവർക്കൊപ്പം കെ.ടി.കെ. ചാന്ദ്നി, റിനീഷ് വിലാതപുരം, എം.ടി. ദാമോദരൻ, കെ.കെ. രാജവല്ലി, നിഷ മനോജ്, ടി. സുമേഷ്, എം. പ്രീത, എ.കെ. വിനോദൻ, ടി. കൈലാസൻ, പി.കെ. അശോകൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു.
പുതിയ ഭാരവാഹികൾ: പ്രസിഡന്റ്: ഇ.ടി. വത്സലൻ, സെക്രട്ടറി: എൻ.ടി. ഹരിദാസൻ, ട്രഷറർ: ടി. രമേശൻ, വൈസ് പ്രസിഡന്റ്: കെ.കെ. രാജവല്ലി, ജോയിന്റ് സെക്രട്ടറി: റിനീഷ് വിലാതപുരം
Nadapuram Regional Science and Literature Council Conference










































