അരൂർ: [nadapuram.truevisionnews.com] പുറമേരി ഗ്രാമപഞ്ചായത്തിലെ പെരുമുണ്ടച്ചേരിയിൽ നെൽവയൽ നികത്താനുള്ള നീക്കത്തിനെതിരെ ശക്തമായ ഇടപെടലുമായി കർഷക തൊഴിലാളി യൂണിയൻ രംഗത്തെത്തി. വയൽ നികത്താൻ ശ്രമം നടന്ന തിരുവാണ്ടി താഴ പ്രദേശം യൂണിയൻ നേതാക്കളായ ഒ. രമേശൻ, എം. ധനേഷ്, കെ. നാണു, എൻ.സി. ഗോപാലൻ, എം.പി. രാഘവൻ, സി.കെ. കൃഷ്ണൻ, വാർഡ് മെമ്പർ എൻ.കെ. സുധാകരൻ എന്നിവർ നേരിട്ടെത്തി സന്ദർശിച്ചു.
അരൂർ മേഖലയിൽ അവശേഷിക്കുന്ന പ്രധാനപ്പെട്ട പാടശേഖരമാണിതെന്നും ഹെക്ടറുകളോളം വ്യാപിച്ചുകിടക്കുന്ന ഇവിടെ പാടശേഖര സമിതിയുടെ നേതൃത്വത്തിൽ എല്ലാ വർഷവും കൃഷി ഇറക്കാറുണ്ടെന്നും നേതാക്കൾ വ്യക്തമാക്കി.
കഴിഞ്ഞ വർഷവും നെൽകൃഷി നടത്തിയ ഈ വയലിൽ കൃഷി പ്രോത്സാഹനത്തിനായി കൃഷിഭവൻ വഴി കാർഷിക ഉപകരണങ്ങൾ അടക്കമുള്ള ആനുകൂല്യങ്ങൾ ലഭ്യമായിട്ടുണ്ടെന്നും നേതാക്കൾ കൂട്ടിച്ചേർത്തു.

Protest against filling in of main rice field










































