ഇരിങ്ങണ്ണൂർ:(https://nadapuram.truevisionnews.com/)ഇരിങ്ങണ്ണൂർ ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും സംസ്ഥാനകലോത്സവത്തിൽ പങ്കെടുത്ത് ഉന്നത വിജയികളായ 23 പ്രതിഭകൾക്ക് മാനേജ്മെൻ്റും പി ടി എ യും സ്റ്റാഫും ചേർന്ന് ഇരിങ്ങണ്ണൂർ ടൗണിൽ വച്ച് അനുമോദനം നൽകി.

അനുമോദന ചടങ്ങ് എടച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി വി . ഗോപാലൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ശ്രീജിത് സി പി ,എ ഡാനിയ, രഞ്ജിത് കുമാർ ടി കെ , രമേഷ് ബാബു എം.എൻ. പി എം നാണു, സി.സുരേന്ദ്രൻ മാസ്ററർ, എം വേണുഗോപാലൻ,ഗ്രീഷ്മാ രാജീവ്, ശ്യാമ ടീച്ചർ,രാജീവൻ എൻ കെ , സുകുമാരൻ എം , അനിൽകുമാർ ടി എന്നിവർ സംസാരിച്ചു.
State Arts Festival winners felicitated


































