നാദാപുരം: [nadapuram.truevisionnews.com] നാദാപുരം നിയോജകമണ്ഡലത്തിൽ കഴിഞ്ഞ പത്തുവർഷത്തിനിടെ നടന്ന വികസന പ്രവർത്തനങ്ങൾ ജനങ്ങളിലെത്തിക്കുന്നതിനായി എംഎൽഎ ഇ.കെ. വിജയൻ നയിക്കുന്ന എൽഡിഎഫ് വികസന ജാഥയ്ക്ക് ശനിയാഴ്ച തുടക്കമാകും.
ഇരിങ്ങണ്ണൂരിൽ ശനിയാഴ്ച രാവിലെ 9:30-ന് സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം കെ.കെ. ലതിക ജാഥ ഉദ്ഘാടനം ചെയ്യും. പി.പി. ചാത്തു ഉപലീഡറും ബോബി മൂക്കംതോട്ടം ഡയറക്ടറും വത്സരാജ് മണലാട്ട് പൈലറ്റുമായ ജാഥയിൽ കരിമ്പിൽ ദിവാകരൻ, മോഹൻദാസ്, രജീന്ദ്രൻ കപ്പള്ളി, എം.കെ. ശശി, ബിജു കായക്കൊടി, പി.കെ. സജീർ, കരിമ്പിൽ വസന്ത എന്നിവരാണ് മറ്റ് അംഗങ്ങൾ.
ആദ്യദിനം എടച്ചേരി, നാദാപുരം, കുമ്മങ്കോട്, കല്ലാച്ചി, വെള്ളൂർ, തൂണേരി, ചെക്യാട്, കുറു വന്തേരി, വളയം, കല്ലുനിര, പുതുക്കയം എന്നിവിടങ്ങളിൽ പര്യടനം നടത്തും. ഫെബ്രുവരി ഒന്നിന് മുള്ളമ്പത്ത് നിന്ന് പുനരാരംഭിക്കുന്ന ജാഥ കൈവേലി, കോവക്കുന്ന് കനാൽ ഗ്രൗണ്ട്, കായക്കൊടി തളിക്കര പുന്നത്തോട്ടം, മരുതോങ്കര, മുള്ളൻകുന്ന്, കുണ്ടുതോട് എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം തൊട്ടിൽപ്പാലത്ത് സമാപിക്കും.
സമാപന സമ്മേളനം സിപിഐ ജില്ലാ സെക്രട്ടറി പി. ഗവാസ് ഉദ്ഘാടനം ചെയ്യും.
LDF development march begins tomorrow










































