നാദാപുരം: [nadapuram.truevisionnews.com] മണ്ഡലം മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറിയായി സ്ഥാനമേറ്റ എം.പി. ജാഫറിന് കുവൈത്ത് കെ.എം.സി.സി മണ്ഡലം കമ്മിറ്റി സ്വീകരണം നൽകി. ചടങ്ങിൽ പ്രസിഡണ്ട് ഇ.കെ. റഫീഖ് അദ്ദേഹത്തെ പൊന്നാട അണിയിച്ച് ആദരിച്ചു.
മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡണ്ട് ബംഗ്ലത് മുഹമ്മദ്, കുവൈത്ത് കെ.എം.സി.സി സ്റ്റേറ്റ് വൈസ് പ്രസിഡന്റ് എം.ആർ. നാസർ, സംസ്ഥാന ഉപദേശക സമിതി അംഗം കൊടക്കാട്ട് ഇബ്രാഹിം ഹാജി എന്നിവർ പരിപാടിയിൽ സന്നിഹിതരായിരുന്നു.
മണ്ഡലം മുസ്‌ലിം ലീഗ് ട്രഷറർ ടി.കെ. ഖാലിദ്, ജില്ലാ കെ.എം.സി.സി സെക്രട്ടറി വി.ടി.കെ. മുഹമ്മദ്, മസ്‌കറ്റ് കെ.എം.സി.സി ജില്ലാ പ്രസിഡണ്ട് പൊയ്ക്കര അഷ്റഫ് എന്നിവരും ആശംസകൾ നേർന്നു. കൂടാതെ ഇക്ബാൽ ചിരങ്കണ്ടി, സിറാജ് ചേനോളി, യാസർ തലായി, ചേലക്കാട് ചെറിയ കോയ തങ്ങൾ, പി.പി. സലാം, പൊയിൽ അബൂബക്കർ തുടങ്ങിയ കെ.എം.സി.സി നേതാക്കളും ചടങ്ങിൽ സംബന്ധിച്ചു.
Kuwait KMCC honors MP Jaffer

























_(17).jpeg)









