പുറമേരി: [nadapuram.truevisionnews.com] ചോമ്പാല സബ് ജില്ലാ ഉർദു അക്കാഡമിക് കൗൺസിലിന്റെ നേതൃത്വത്തിൽ മുതുവടത്തൂർ മാപ്പിള യുപി സ്കൂളിൽ സംഘടിപ്പിച്ച ഫുട്ബോൾ, കമ്പവലി മത്സരങ്ങൾ കായികപ്രേമികൾക്ക് ആവേശമായി. പുറമേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീലത ഉദ്ഘാടനം ചെയ്ത ചടങ്ങിൽ വാർഡ് മെമ്പർ ഷാഹിന പി.കെ അധ്യക്ഷത വഹിച്ചു.
ആയഞ്ചേരി പഞ്ചായത്ത് വാർഡ് മെമ്പർ അബ്ദുല്ല എ.കെ, കെ.യു.ടി.എ വടകര വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി അബുലയിസ് കാക്കുനി, സ്കൂൾ എച്ച്.എം ശ്യാം സുന്ദർ, സ്റ്റാഫ് സെക്രട്ടറി ഇ.പി. മുഹമ്മദലി, കെ.യു.ടി.എ സബ് ജില്ലാ പ്രസിഡന്റ് ഷെറീന കെ.കെ എന്നിവർ പരിപാടിയിൽ ആശംസകൾ നേർന്നു.
പ്രോഗ്രാം കൺവീനർ നൗഫൽ സി.വി സ്വാഗതവും ഹൃദ്യ കെ. നന്ദിയും രേഖപ്പെടുത്തി. ആവേശകരമായ ഫുട്ബോൾ മത്സരത്തിൽ പി.കെ. മെമ്മോറിയൽ യുപി സ്കൂൾ ജേതാക്കളായപ്പോൾ, മുട്ടുങ്ങൽ സൗത്ത് യുപി റണ്ണേഴ്സ് അപ്പായും കല്ലാമല യുപി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
മുട്ടുങ്ങൽ സൗത്ത് യുപിയിലെ ഫിഗോ മികച്ച ഗോളി ആയും പി.കെ. മെമ്മോറിയലിലെ ലസിൻ മികച്ച കളിക്കാരനായും തിരഞ്ഞെടുക്കപ്പെട്ടു. പെൺകുട്ടികൾക്കായി നടന്ന കമ്പവലി മത്സരത്തിൽ പി.കെ. മെമ്മോറിയൽ യുപി ഒന്നാം സ്ഥാനവും ഓർക്കാട്ടേരി നോർത്ത് യുപി രണ്ടാം സ്ഥാനവും നേടി.

അധ്യാപകരായ വിനോദൻ, ദിഷില, മായ, ബിജ്മോഹൻ, അനീഷ് ജോയ് എന്നിവർ മത്സരങ്ങൾക്ക് നേതൃത്വം നൽകി.
PK Memorial School wins in football and kambavali

































.jpeg)







