പുറമേരി: [nadapuram.truevisionnews.com] പുറമേരി പഞ്ചായത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള വാർഷിക പദ്ധതികൾക്ക് രൂപം നൽകുന്നതിനായി ജനകീയ നിർദേശങ്ങളും അഭിപ്രായങ്ങളും ക്രോഡീകരിക്കുന്നതിന് ആസൂത്രണ വർക്കിംഗ് ഗ്രൂപ്പ് പൊതുയോഗം സംഘടിപ്പിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീലത യോഗത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് സബീദ കേളോത്ത് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ അജയൻ പുതിയോട്ടിൽ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ മഠത്തിൽ ഷംസു, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ എൻ.കെ. അലിമ്മത്ത് എന്നിവർ സംസാരിച്ചു.
പഞ്ചായത്ത് മെമ്പർമാരായ കെ.എം. സമീർ, കൂടത്താം കണ്ടി സുരേഷ്, കെ. സജീവൻ, സുമ സുനിതാലയം, ആസൂത്രണ സമിതി അംഗം മുഹമ്മദ് പുറമേരി, അസിസ്റ്റന്റ് സെക്രട്ടറി ടി. പ്രേമാനന്ദൻ എന്നിവരും പരിപാടിയിൽ സംബന്ധിച്ചു. പഞ്ചായത്ത് സെക്രട്ടറി കെ.കെ. വിനോദൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ ശാന്തി നന്ദി രേഖപ്പെടുത്തി.
Working group meeting to formulate annual plan









































