അരൂർ: [nadapuram.truevisionnews.com] മഹാത്മാഗാന്ധിയുടെ രക്തസാക്ഷി ദിനം അരൂരിലെ വിവിധ കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ആചരിച്ചു. അരൂർ കോട്ട് മുക്കിൽ നടന്ന ചടങ്ങിൽ ഗാന്ധിജിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി.
തുടർന്ന് നടന്ന അനുസ്മരണ യോഗത്തിൽ എം. കെ ഭാസ്കരൻ, ചെത്തിൽ കുമാരൻ, എൻ. പി രാജൻ, എം. കെ ശശി, കെ.ടി സുനി, ആർ. കെ ബാലൻ എന്നിവർ സംസാരിച്ചു. 14-ാം വാർഡ് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പെരേങ്കാട് മാണിക്കോത്ത് മുക്കിലും രക്തസാക്ഷി ദിനാചരണവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു.
സി.കെ ചന്ദ്രൻ, റീത്ത കണ്ടോത്ത്, പ്രദീഷ് കോടികണ്ടി, എം. കെ ശശി, ബിജു കണ്ടോത്ത്, ശശി കണ്ടോത്ത് എന്നിവർ ഈ ചടങ്ങിൽ പങ്കെടുത്തു.
Mahatma Gandhi Martyrdom Day observed-










































