യു.ഡി.എഫ് പുതുയുഗ യാത്ര: വാണിമേലിൽ ഒരുക്കങ്ങൾ സജീവം; വാർഡ് കൺവൻഷനുകൾക്ക് തുടക്കം

യു.ഡി.എഫ് പുതുയുഗ യാത്ര: വാണിമേലിൽ ഒരുക്കങ്ങൾ സജീവം; വാർഡ് കൺവൻഷനുകൾക്ക് തുടക്കം
Feb 2, 2026 12:38 PM | By Krishnapriya S R

വാണിമേൽ: [nadapuram.truevisionnews.com] വി.ഡി സതീശനും പി.കെ കുഞ്ഞാലിക്കുട്ടിയും നയിക്കുന്ന യു.ഡി.എഫ് പുതുയുഗ യാത്രയുടെ നാദാപുരം നിയോജക മണ്ഡലം സ്വീകരണത്തിന് മുന്നോടിയായി വാണിമേൽ പഞ്ചായത്തിൽ വിപുലമായ ഒരുക്കങ്ങൾ ആരംഭിച്ചു.

ഇതിന്റെ ഭാഗമായി വിവിധ വാർഡുകളിൽ നടക്കുന്ന കൺവൻഷനുകൾക്ക് പതിനഞ്ചാം വാർഡിൽ തുടക്കമായി. ഫെബ്രുവരി 11-ന് നാദാപുരത്ത് നടക്കുന്ന സമ്മേളനത്തിൽ വാർഡിൽ നിന്ന് 200 പ്രവർത്തകരെ പങ്കെടുപ്പിക്കാൻ കൺവൻഷൻ തീരുമാനിച്ചു.

പഞ്ചായത്ത് യു.ഡി.എഫ് ചെയർമാൻ വി.കെ മൂസ മാസ്റ്റർ കൺവൻഷൻ ഉദ്ഘാടനം ചെയ്തു. നാരങ്ങോളി അന്ത അധ്യക്ഷത വഹിച്ച ചടങ്ങിൽ എം.കെ അഷ്റഫ്, ചിക്കപ്പുറത്ത് മൊയ്തു, കെ ബാലകൃഷ്ണൻ, ഒ മുനീർ മാസ്റ്റർ, എൻ.പി സലീന എന്നിവർ സംസാരിച്ചു.

സി.കെ അഷ്റഫ് സ്വാഗതവും എം.കെ സലാം നന്ദിയും രേഖപ്പെടുത്തി.

UDF's new era journey, preparations in full swing

Next TV

Related Stories
Top Stories










News Roundup