വാണിമേൽ : [nadapuram.truevisionnews.com] ഗ്രാമകല സാംസ്‌കാരിക കേന്ദ്രം പുതുതായി ആരംഭിച്ച വായന മുറി വാർഡ് മെമ്പർ അമയ ശങ്കർ ഉത്ഘാടനം ചെയ്തു. ഗ്രാമകല സാംസ്‌കാരിക വേദി പ്രസിഡന്റ് ആകാശ് കെ വി അധ്യക്ഷത വഹിച്ചു.
വിവിധ സംഘടനകൾ സംഭാവന ചെയ്ത ഇംഗ്ലീഷ്, മലയാളം പത്രങ്ങൾ, ആനുകാലിക പ്രസിദ്ധീകരങ്ങൾ എന്നിവയാണ് വായന മുറിയിൽ ഒരിക്കിയിരിക്കുന്നത്. വായനമുറിയുടെ രണ്ടാം ഘട്ടപ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികളുടെ പ്രസിദ്ധീകരണങ്ങൾ കൂടി ലഭ്യമാക്കുമെന്ന് സംഘടകർ അറിയിച്ചു.
സാംസ്‌കാരിക വേദി രക്ഷധികാരി സമിതി അംഗം അജിത് കെ പി ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സെക്രട്ടറി രസിൽ എൻ പി സ്വാഗതവും ഖജാൻജി അരുൺജിത് എം പി നന്ദിയും പറഞ്ഞു.
Reading room opens at the Village Arts and Cultural Center

































