നാദാപുരം: [nadapuram.truevisionnews.com] നാദാപുരത്തെ സ്വകാര്യ സ്കൂളിലെ പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥികൾ തമ്മിൽ ഏറ്റുമുട്ടി. അഞ്ച് പ്ലസ് വൺ വിദ്യാർഥികൾക്ക് പരിക്കേറ്റു. പരിക്കേറ്റവരെ നാദാപുരം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലത്തിട്ട് ചവിട്ടേറ്റതിനാൽ രണ്ട് വിദ്യാർഥികളെ എക്സറേ പരിശോധനക്ക് വിധേയമാക്കുകയും വിദഗ്ദ ചികിത്സക്ക് ശിപാർശ ചെയ്യുകയും ചെയ്തു.
ശനിയാഴ്ച സ്കൂളിൽ നടന്ന അടിപിടിയുടെ തുടർച്ചയായാണ് തിങ്കളാഴ്ചയും അക്രമം നടന്നത്. വിദ്യാർഥികൾ പരാതി നൽകാൻ തയ്യാറാകാത്തതിനെ തുടർന്ന് പൊലിസ് കേസ് എടുത്തിട്ടില്ല. സംഭവവുമായി അഞ്ചോളം വിദ്യാർഥികളെ സ്കൂൾ മാനേജ്മെമെൻ്റ് സസ്പെൻ്റ് ചെയ്തു.
അധ്യാപകരും, മറ്റും നോക്കി നിൽക്കേ സ്കൂൾ മുറ്റത്ത് വെച്ചായിരുന്നു വിദ്യാർഥികളുടെ അതിക്രമമെന്ന് ദൃക്സാസാക്ഷികൾ പറഞ്ഞു.
Higher Secondary students clash in Nadapuram

































