Feb 2, 2026 05:59 PM

നാദാപുരം : (nadapuram.truevisionnews.com) കടത്തനാട്ടിലെ ചിരപുരാതനമായ കുറ്റിപ്രം പാറയിൽ പരദേവത ശിവക്ഷേത്രത്തിൽ തിരുവുത്സവത്തിൻ്റെ ഭാഗമായി പന്തീരായിരം തേങ്ങയേറും പാട്ടും നടക്കും. 5 മുതൽ 8 വരെയാണ് പരിപാടി. ഫെബ്രുവരി 15 ന് ശിവരാത്രി ആഘോഷവും നടക്കും. പരിപാടികൾക്ക് ഒരുക്കം പൂർത്തിയായതായി ക്ഷേത്ര കമ്മറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

അഞ്ചിന് കാലത്ത് നട തുറക്കും. ദീപാരാധനക്ക് ശേഷം ശുദ്ധിചടങ്ങുകൾ നടക്കും. 6 ന് ശ്രീഭൂതബലി കൂറയിടൽ, ഉച്ചപ്പാട്ട് വൈകീട്ട് 7 മണിക്ക് തായമ്പക 8.30 ന് അത്താഴ പൂജ മുല്ലയ്ക്കൽ പാട്ട് , എഴുന്നള്ളിപ്പും ഈടും കൂറും, കളം പൂജ , കളം പാട്ട് , കളം മായ്ക്കൽ തേങ്ങയേറ് എന്നിവ നടക്കും.

ഏഴിന് രാവിലെ ബത്തേരി ഗണപതിവട്ടം ആധ്യാത്മിക സമിതി നയിക്കുന്ന ഭഗവത് ഗീതാ പാരായണം നടക്കും. 8 ന് ഉച്ചയ്ക്ക് 12 മണിക്ക് പ്രസാദ് ഊട്ട് നടക്കും. രാത്രി 8.30 ന് കളം പാട്ടിന് ശേഷം ചെറുവറ്റ ഗോപി നമ്പൂതിരി കാർമ്മികത്വത്തിൽ കളം മായ്ക്കൽ പന്തിരായിരം തേങ്ങയേറും നടക്കും.

15 ന് മഹാശിവ രാത്രി ആഘോഷം വിപുലമായ രീതിയിൽ നടക്കും . രാത്രി തായമ്പകയ്ക്ക് ശേഷം നാമ പ്രദക്ഷണം , അത്താഴ പൂജക്ക് ശേഷം നട അടയ്ക്കും. പ്രദേശിക കലാകാരൻമാരുടെ കലാപരിപാടികളും സപ്ത സ്വര ഓർക്കസ്ട്രയുടെ ഭക്തി ഗാനസുധയും അരങ്ങേറും. രാത്രി ഒരു മണിക്ക് കണ്ണൂർ കൈലാസ കലാക്ഷേത്രം അവതരിപ്പിക്കുന്ന ശ്രീ ശൈല നാഥൻ അരങ്ങേറും.

വർഷം തോറും നടത്തിവരാറുള്ള കളംപാട്ട് ഫെബ്രുവരി 6 ,7 തീയതികളിൽ കളം പാട്ടായും ഫെബ്രുവരി എട്ടിന് പന്തീരായിരം തേങ്ങയറും പാട്ടായും വിപുലമായ രീതിയിൽ നടക്കുകയാണ്. എല്ലാ ഭക്തജനങ്ങൾക്കും പാട്ട് ഉത്സവം വരെ കെടാവിളക്കായി നെയ്യ് വിളക്ക് ഭഗവാന് സമീപിക്കുന്നതാണ്. ക്ഷേത്രം കമ്മിറ്റി പ്രസിഡന്റ് രാജഗോപാൽ ഇ കെ , സെക്രട്ടറി ബിജു പി കെ , ആഘോഷ കമ്മിറ്റി ചെയർമാൻ ഹരിദാസ് കെ വി , കെ ശങ്കരൻ , കെ കെ നടരാജ സ്വാമി എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Thiruvuthsavam at the Paradevata Shiva temple at Kuttipram para

Next TV

Top Stories










News Roundup






Entertainment News