നാദാപുരം:(nadapuram.truevisionnews.com)പ്രതിപക്ഷ നേതാവ് വി ഡി സതീശനും, ഉപ നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയും നയിക്കുന്ന പുതു യുഗ യാത്രക്ക് നാദാപുരത്ത് നൽകുന്ന വിജയമാക്കുന്നതിന് വേണ്ടി യുവജന വിദ്യാർഥി സംഗമം സംഘടിപ്പിച്ചു.
മണ്ഡലം യുഡിഎഫ് ചെയർമാൻ കെ എം ഹംസ അധ്യക്ഷത വഹിച്ചു. മണ്ഡലം യുഡിഎഫ് ചെയർമാൻ സൂപ്പി നരിക്കാട്ടേരി ഉദ്ഘാടനം ചെയ്തു.
യുഡിഎഫ് മണ്ഡലം കൺവീനർ സജീവൻ വക്കീൽ മുഖ്യപ്രഭാഷണം നടത്തി. അനസ് നങ്ങാണ്ടി,ഇ ഹാരിസ്, റിയാസ് എ എഫ്, പി സാജിദ്, മുഹമ്മദ് പേരോട്, അറഫാ ഇ വി, കെ പി അജയഘോഷ്,ടി കെ ആദിൽ, കെ മുഹമ്മദ് ശരീഫ്, ഷംസീർ തയ്യിൽ, കെ വി അർഷാദ്, കെ റഫീഖ് മാസ്റ്റർ, ജാഫർ തുണ്ടിയിൽ, നജ്മുസാഖിബ് തുടങ്ങിയവർ സംസാരിച്ചു.
Youth and student gathering organized in Nadapuram








































