നാദാപുരം :യൂത്ത് കോൺഗ്രസ് നാദാപുരം നിയോജക മണ്ഡലം ജനറൽ സെക്രട്ടറി സിജി ലാലിന്റെ ഇരു ചക്ര വാഹനം സാമൂഹ്യ ദ്രോഹികൾ കനാലിൽ എറിഞ്ഞു കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം രാവിലെ ഉണർന്നപ്പോൾ ബൈക്ക് കാണാത്തത് ശ്രദ്ധയിൽപ്പെട്ട് നാട്ടുകാർ ഉൾപ്പടെ തിരച്ചിൽ നടത്തിയപ്പോളാണ് ബൈക്ക് കനാലിൽ നിന്ന് കണ്ടെത്താൻ സാധിച്ചത് Kl 18 S 9094 യമഹ ആൽഫ വണ്ടിയായാണ് കണ്ടെത്തിയത്.
വനിതാ പ്രവർത്തകക്ക് ഉണ്ടായ ഈ ദുരനുഭവം പോലീസ് ഗൗരവത്തോടെ കാണണമെന്നും ഇതിന്റെ പിന്നിൽ രാഷ്ട്രീയ പ്രേരിതമാണോയെന്ന് പരിശോധിക്കണമെന്നും യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് അനസ് നങ്ങാണ്ടി , യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി അഖില മര്യാട്ട്, ജംഷി അടുക്കത്ത്, ഉമേഷ് കുണ്ടുത്തോട്, അഫ്സൽ പി. കെ. ഫിറോസ് ചള്ളയിൽ തുടങ്ങിയവർ പോലീസ് ഉദ്യോഗസ്ഥരുമായി സംസാരിച്ചു.
പ്രതികളെ ഉടൻ കണ്ടെത്തിമെന്നും ആവശ്യമായ ഇടപെടൽ നടത്തുമെന്ന ഉറപ്പിന്മേൽ നേതാക്കൾ പിരിഞ്ഞു. പ്രതികളെ പിടിക്കാത്തവശം ശക്തമായ പ്രതിഷേധ സമരങ്ങളുമായി മുന്നോട്ട് പോകുമെന്നും യൂത്ത് കോൺഗ്രസ് നേതാക്കൾ പറഞ്ഞു
Youth Congress woman leader's bike thrown into canal







































