ആരോഗ്യബോധവൽക്കരണത്തിനായി ജെസിഐ നാദാപുരവും ഗവ. താലൂക്ക് ആശുപത്രിയും റൺ ഫോർ ഹെൽത്ത് സംഘടിപ്പിച്ചു

ആരോഗ്യബോധവൽക്കരണത്തിനായി ജെസിഐ നാദാപുരവും ഗവ. താലൂക്ക് ആശുപത്രിയും റൺ ഫോർ ഹെൽത്ത് സംഘടിപ്പിച്ചു
Feb 11, 2026 08:18 PM | By Roshni Kunhikrishnan

നാദാപുരം:(https://nadapuram.truevisionnews.com/) ജെസിഐ നാദാപുരവും ഗവൺമെന്റ് താലൂക്ക് ആശുപത്രിയും ചേർന്ന് ഇന്ന് പൊതുജനാരോഗ്യ ബോധവൽക്കരണത്തിനായി “റൺ ഫോർ ഹെൽത്ത്” എന്ന പേരിൽ ഫൺ റൺ വിജയകരമായി സംഘടിപ്പിച്ചു.

ജീവിതശൈലി രോഗങ്ങൾ വർധിക്കുന്ന സാഹചര്യത്തിലും മാനസിക സമ്മർദ്ദം മൂലമുള്ള ആരോഗ്യപ്രശ്നങ്ങൾ ഉയരുന്ന പശ്ചാത്തലത്തിലും ജനങ്ങളിൽ ബോധവൽക്കരണം സൃഷ്ടിക്കുക എന്നതായിരുന്നു ഈ ഓട്ടത്തിന്റെ പ്രധാന ലക്ഷ്യം.

ശരിയായ വ്യായാമം, സമതുലിതമായ ഭക്ഷണക്രമം, മാനസിക ആരോഗ്യസംരക്ഷണം എന്നിവ ആരോഗ്യകരമായ ജീവിതത്തിനാവശ്യമാണ് എന്ന സന്ദേശമാണ് മുന്നോട്ടുവെച്ചത്.

ഫൺ റൺ സർക്കിൾ ഇൻസ്പെക്ടർ ഓഫ് പോലീസ് നിധീഷ് ടി.എം ഔദ്യോഗികമായി ഫ്ലാഗ് ഓഫ് ചെയ്തു. തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി പ്രദീഷ്, നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ സഫീറ മൂന്നാംകുനി, ഗവ. താലൂക്ക് ആശുപത്രി സൂപ്രണ്ടന്റ് ഡോ. രഞ്ജിത്ത് പി, ജെസിഐ മെന്റർ ഷൗക്കത്ത് അലി എരോത്ത്, മുൻപ്രസിഡന്റ് വൈശാഖ് എൻപി, പി ആർഒ ശ്രീനൂപ് പിപി, ട്രഷറർ സാജിദ ജാബിർ എന്നിവർ പ്രസംഗിച്ചു.

ഉദ്ഘാടനച്ചടങ്ങിൽ ജെസിഐ നാദാപുരം പ്രസിഡന്റ് ഇലക്ട് എഞ്ചിനീയർ സുആദ് പി. അധ്യക്ഷത വഹിച്ചു. നുസ്രത്ത് ജഹാൻ സ്വാഗതവും ഹെൽത്ത് ഇൻസ്പെക്ടർ മൊയ്തി എ.ടി നന്ദിയും പറഞ്ഞു.

പരിപാടിയുടെ പ്രായോജകരായി ഫോർമാക് കുറ്റ്യാടിയും സാഷ ജിമ്മും സാഷ ബ്യൂട്ടി പാർലറും ഗുഡ് ലൈഫ് ന്യൂട്രിഷൻ സെന്ററും സഹകരിച്ചു.


JCI Nadapuram and Govt. Taluk Hospital organized Run for Health to create health awareness

Next TV

Related Stories
ആർത്തവ ശുചിത്വം ഉറപ്പാക്കാൻ..;  വിദ്യാർത്ഥിനികൾക്ക് മെൻസ്‌ട്രുൽ കപ്പ്‌ വിതരണം ചെയ്തു

Feb 11, 2026 08:02 PM

ആർത്തവ ശുചിത്വം ഉറപ്പാക്കാൻ..; വിദ്യാർത്ഥിനികൾക്ക് മെൻസ്‌ട്രുൽ കപ്പ്‌ വിതരണം ചെയ്തു

വിദ്യാർത്ഥിനികൾക്ക് മെൻസ്‌ട്രുൽ കപ്പ്‌ വിതരണം ചെയ്തു...

Read More >>
ഇന്ന് അർധരാത്രി മുതൽ രാജ്യം നിശ്ചലമാകും

Feb 11, 2026 02:40 PM

ഇന്ന് അർധരാത്രി മുതൽ രാജ്യം നിശ്ചലമാകും

ഇന്ന് അർധരാത്രി മുതൽ തൊഴിലാളികൾ...

Read More >>
Top Stories










News Roundup