Feb 12, 2026 03:39 PM

കല്ലാച്ചി:(https://nadapuram.truevisionnews.com/) ജൂനിയർ ചേംബർ ഇൻ്റർനാഷണൽ കല്ലാച്ചി യൂണിറ്റിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് 12-ന് നടക്കും.

വൈകിട്ട് 6 മണിക്ക് നാദാപുരം എംവൈഎം ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന പരിപാടിയിൽ നാദാപുരം പഞ്ചായത്ത് പ്രസിഡന്റ് സഫീറ മൂന്നാംകുനി മുഖ്യാതിഥിയായി പങ്കെടുക്കും.

എൻ.കെ. ഷബാന പ്രസിഡന്റായും കെ.പി. രജീഷ് സെക്രട്ടറിയായും ഡോ. അബുബക്കർ കടവത്തൂർ ട്രഷററായും ചുമതലയേൽക്കും. ചടങ്ങിൽ ജയദീർ പറോൽ, ഗോകുൽ ജെബി, എൻ. ഹാരിസ്, ഷംസുദ്ധീൻ ഇല്ലത്ത് തുടങ്ങിയവർ സംബന്ധിക്കും.

സാമൂഹിക സേവന രംഗത്ത് സജീവമായ ഇടപെടലുകൾ ലക്ഷ്യമിട്ടാണ് പുതിയ ഭരണസമിതി അധികാരമേൽക്കുന്നത്.

'ആരും വിശക്കരുത്' എന്ന പദ്ധതിക്ക് സംഘടന രൂപം നൽകിയിട്ടുണ്ടെന്ന് നിയുക്ത പ്രസിഡന്റ് എൻ.കെ. ഷബാന വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിന് മുൻഗണന നൽകിക്കൊണ്ടുള്ള വിവിധ സേവന പ്രവർത്തനങ്ങൾക്ക് വരും വർഷങ്ങളിൽ സംഘടന നേതൃത്വം നൽകും.

വൈസ് പ്രസിഡന്റുമാരായ ആയിഷ തായമ്പത്ത്, നിയാസ് യൂസഫ്, യൂനസ് അജുവ, അഫ്‌സൽ റാസ്കോ, ഹാരിസ് എന്നിവരും ഡയറക്ടർമാരായ സമീന, അരുൺ ഷംസീർ, ഷഫിൽ, ശ്രീജേഷ് എന്നിവരും ചടങ്ങിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.

JCI Kallachi new drivers to take charge on 12th

Next TV

Top Stories










News Roundup