കല്ലുനിര മിനി സ്റ്റേഡിയം പ്രവൃത്തി ഉദ്ഘാടനം ചെയ്തു

കല്ലുനിര മിനി സ്റ്റേഡിയം പ്രവൃത്തി ഉദ്ഘാടനം ചെയ്തു
Feb 14, 2026 10:00 PM | By Susmitha Surendran

വളയം: (https://nadapuram.truevisionnews.com/) സംസ്ഥാന സർക്കാരിന്റെ 'ഒരു പഞ്ചായത്തിൽ ഒരു കളിക്കളം' പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്ന കല്ലുനിര മിനി സ്റ്റേഡിയത്തിന്റെ പ്രവൃത്തി ഉദ്ഘാടനം ഇ കെ വിജയൻ എംഎൽഎ നിർവ്വഹിച്ചു.

ഒരു കോടിരൂപ വിനിയോഗിച്ചാണ് അത്യാധുനിക സൗകര്യത്തോടെയുള്ള മിനി സ്റ്റേഡിയം നിർമിക്കുക. മഡ് ഗ്രൗണ്ട്, ഫ്ലഡ്ലൈറ്റുകൾ, ഫെൻസിങ്, ഫുട്ബോൾ, വോളിബോൾ, ഷട്ടിൽ കോർട്ടുകൾ, ഫ്രഷ്റൂം, സ്റ്റോർ റൂം,ഫെൻസിംഗ്, പ്രവേശനകവാടം എന്നിവയാണ് പദ്ധതിയിൽ ഉൾപ്പെടുന്നത്.

സ്പോർട്സ് കേരളയ്ക്കാണ് പദ്ധതിയുടെ നിർമാണച്ചുമതല. ചെലവുവരുന്ന ഒരുകോടി രൂപയിൽ 50 ലക്ഷം കായികവകുപ്പും 50 ലക്ഷം ഇ കെ വിജയൻ എംഎൽഎയുടെ ആസ്തിവികസന ഫണ്ടിൽനിന്നുമാണ് അനുവദിച്ചത്. 

ചടങ്ങിൽ തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി പ്രദീഷ് അധ്യക്ഷനായി. സ്പോർട്സ് കേരള അസിസ്റ്റന്റ് എഞ്ചിനീയർ ശ്രീനിധി റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത്‌ മെമ്പർ രാധിക ചിറയിൽ, വളയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എസ് പ്രീത, വൈസ് പ്രസിഡന്റ് എം. ദിവാകരൻ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ സി.സി. റുംഷി, രാഷ്ട്രീയപാർട്ടി നേതാക്കളായ പി. പി. ചാത്തു, എ. കെ. രവീന്ദ്രൻ, സി. എച്ച്. ശങ്കരൻ ,കെ. ടി. കുഞ്ഞിക്കണ്ണൻ,സി. വി. കുഞ്ഞബ്ദുള്ള. ഇ. വി. അറഫാത്ത്, പുഴക്കൽ രാമചന്ദ്രൻ ,സി. എച്ച്. രജനേഷ്,  വിവിധ ക്ലബ്‌ സെക്രട്ടറിമാർ, എന്നിവർ സംസാരിച്ചു, 

The KalluNira Mini program was inaugurated.

Next TV

Related Stories
ഷാഫി പറമ്പിൽ വേണുഗോപാല കുറുപ്പിന്റെ വീട് സന്ദർശിച്ചു

Feb 14, 2026 10:18 PM

ഷാഫി പറമ്പിൽ വേണുഗോപാല കുറുപ്പിന്റെ വീട് സന്ദർശിച്ചു

ഷാഫി പറമ്പിൽ വേണുഗോപാല കുറുപ്പിന്റെ വീട്...

Read More >>
Top Stories










News Roundup






Entertainment News