ജനകീയാസൂത്രണ പദ്ധതി; ചെക്യാട് പഞ്ചായത്ത് വയോജന സംഗമം സംഘടിപ്പിച്ചു

ജനകീയാസൂത്രണ പദ്ധതി; ചെക്യാട് പഞ്ചായത്ത് വയോജന സംഗമം സംഘടിപ്പിച്ചു
Feb 16, 2026 12:25 PM | By Krishnapriya S R

നാദാപുരം: [nadapuram.truevisionnews.com] ചെക്യാട് ഗ്രാമപഞ്ചായത്തിന്റെ ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച വയോജന സംഗമം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഹമ്മദ് പുന്നക്കൽ ഉദ്ഘാടനം ചെയ്തു.

സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ സി.കെ. ജമീലയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സൂപ്പർവൈസർ ബിന്ദു സ്വാഗതം ആശംസിച്ചു. വൈസ് പ്രസിഡന്റ് വസന്ത കരിന്ത്രയിൽ, വിവിധ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാന്മാരായ അഹമ്മദ് കുറുവയിൽ, സി. എച്ച്. ഹമീദ് മാസ്റ്റർ എന്നിവരും വാർഡ് മെമ്പർമാരായ കെ.കെ. അബ്ദുള്ള, കെ.പി. കുമാരൻ, സലീം ചെക്യാട് തുടങ്ങി പഞ്ചായത്തിലെ ജനപ്രതിനിധികളും സാമൂഹിക പ്രവർത്തകരും സംഗമത്തിൽ സംസാരിച്ചു.

വയോജനങ്ങളുടെ ക്ഷേമവും ഒത്തുചേരലും ലക്ഷ്യമിട്ടാണ് ഈ പരിപാടി സംഘടിപ്പിച്ചത്.

Chekyad Panchayat Senior Citizens' Meeting

Next TV

Related Stories
Top Stories










News Roundup