നവകേരളത്തിന് ജനകീയാസൂത്രണം; എടച്ചേരിയിൽ 2026-27 വർഷത്തെ വികസന സെമിനാർ സംഘടിപ്പിച്ചു

നവകേരളത്തിന് ജനകീയാസൂത്രണം; എടച്ചേരിയിൽ 2026-27 വർഷത്തെ വികസന സെമിനാർ സംഘടിപ്പിച്ചു
Feb 16, 2026 11:31 AM | By Krishnapriya S R

എടച്ചേരി: [nadapuram.truevisionnews.com] ഗ്രാമപഞ്ചായത്തിന്റെ 14-ാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി 2026-27 വർഷത്തെ വികസന സെമിനാർ സംഘടിപ്പിച്ചു. 'നവകേരളത്തിന് ജനകീയാസൂത്രണം' എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന വാർഷിക പദ്ധതിയുടെ രൂപീകരണത്തിനായാണ് സെമിനാർ സംഘടിപ്പിച്ചത്.

രാവിലെ 10 മണിയോടുകൂടി എടച്ചേരിയിലെ ഇ.വി. കുമാരൻ മെമ്മോറിയൽ കമ്മ്യൂണിറ്റി ഹാളിൽവെച്ച് നാദാപുരം എം.എൽ.എ ശ്രീ. ഇ.കെ. വിജയൻ സെമിനാറിന്റെ ഉദ്ഘാടനം നിർവഹിച്ചു.

എടച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ടി.വി. ഗോപാലൻ മാസ്റ്റർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു . തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. കെ.പി. പ്രദീഷ്, കോഴിക്കോട് ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി. സുബിന എന്നിവർ മുഖ്യ അതിഥികളായി.

പഞ്ചായത്തിന്റെ വരുംവർഷത്തെ വികസന മുൻഗണനകൾ ചർച്ച ചെയ്യാനും ജനകീയ പങ്കാളിത്തത്തോടെ പദ്ധതികൾക്ക് അന്തിമ രൂപം നൽകാനുമാണ് ഈ സെമിനാർ ലക്ഷ്യമിടുന്നത്.

Development Seminar for the year 2026-27

Next TV

Related Stories
Top Stories










News Roundup