Feb 16, 2026 09:26 AM

നാദാപുരം: [truevisionnews.com] പുളിയാവ് നാഷണൽ കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിൽ സെമിനാർ പരമ്പരയ്ക്ക് തുടക്ക മായി. 'വിസ്ഡം വേവ്സ് ' 2026 എന്ന പേരിൽ നടത്തുന്ന സെമിനാർ പരമ്പര കോളേജിലെ വിവിധ അദ്ധ്യാപക വകുപ്പുമായി സഹകരിച്ച് ഇന്റേണൽ ക്വാലിറ്റി അഷ്വറൻസ് സെല്ലും ഗവേഷണ കൗൺസിലും സംയുക്തമായിട്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്.

2026 ഫെബ്രുവരി 16 മുതൽ മാർച്ച്‌ 2 വരെയാണ് സെമിനാർ നടക്കുക.കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി മുൻ പരീക്ഷ കൺട്രോളർ ഡോ : ഡി. പി ഗോഡ്വിൻ സംരാജ് സെമിനാർ ഉദ്ഘാടനം ചെയ്യും.

കോളേജ് പ്രിൻസിപ്പൽ ഡോ :എം. കെ മധുസൂദനൻ അധ്യക്ഷ ത വഹിക്കും. വിവിധ സർവ്വകലാശാലയിലെ അദ്ധ്യാപകരും, പ്രമുഖ പത്രപ്രവർത്തകനും എഴുത്തുകാരനുമായ മധുശങ്കർ മീനാക്ഷി സെമിനാറിൽ സംവദിക്കും.

വൈജ്ഞാനത്തിന്റെ വ്യതിരിക്ത മണ്ഡലങ്ങളിലൂടെ സഞ്ചരിക്കുന്ന സെമിനാരിന്റെ ആദ്യ ദിവസം ബികോം ടാക് സാക്ഷന്റെ നേതൃത്വത്തിൽ ഇക്കോണമിക് ഇoപാക്റ്റ് ഓഫ് ജി. എസ് ടി ഇൻ ഇന്ത്യ എന്ന വിഷയത്തിൽ ഡോ : എം വി പ്രവീൺ ( അസോസിയേറ്റ് പ്രൊഫസർ കോമേഴ്‌സ് വിഭാഗം, ഗവ : കോളേജ് മടപ്പള്ളി ) വികസിത് ഭാരത് ആൻഡ് ക്ലൈമറ്റ് റെസ്പോൺസിബിലിറ്റി. ഇന്ത്യ ഡ്യൂൽ ചാലഞ്ച് എന്ന വിഷയ ത്തിൽ ഡോ : ഷഹർബാൻ (അസോസിയേ റ്റ്പ്രൊഫസർ,കണ്ണൂർ യൂണിവേഴ്സിറ്റി സാമ്പത്തിക വിഭാഗം മേധാവി ) എന്നിവർ സംഭാഷണം നടത്തും.

തുടർന്നുള്ള ദിവസങ്ങളിൽ ഇoപോർട്ടന്റ് ഓഫ് ഹിസ്റ്ററി ഇൻ അണ്ടർസാൻഡിംഗ് പ്രസന്റ് എന്ന വിഷയത്തിൽ ഡോ.ഇ അനസ് (അസിസ്റ്റന്റ് പ്രൊഫസർ,ചരിത്ര വിഭാഗം മേധാവി എൻ എ എം കോളേജ് കല്ലിക്കണ്ടി )

ഭാഷയുടെ വ്യാകരണം സാഹിത്യത്തിലും പത്രഭാഷയിലും എന്നതി നെ സംബന്ധിച്ച് പത്രപ്രവർത്തകനും എഴുത്തുകാരനുമായ മധുശങ്കർ മീനാക്ഷിയും, കരിയർ ഓപ്പർട്യൂണിറ്റീസ് ഫോർ അറബിക് പ്രൊഫഷണൽസ് എന്ന വിഷയത്തിൽ വി വി അജിദാർ (അസ്സിസ്റ്റന്റ് പ്രൊഫർ ഗവ : കോളേജ് കാസർഗോഡ് )

ടെക്നിക്കൽ ഇന്നോവഷൻസ് ഇൻ സ്റ്റോക്ക് മാർക്കറ്റ് എന്നതിൽ ഡോ : എം അഖിലേഷ് ( പിജി ആൻഡ് റിസർച്ച് ഡിപ്പാർട്മെന്റ് ഓഫ് കോമേഴ്‌സ്, ഗവ : കോളേജ് മടപ്പള്ളി )

കാലാവസ്ഥ ചരിത്രങ്ങൾ : ചൂടുള്ള ലോകത്ത് കഥകൾ എന്ത് കൊണ്ട് പ്രധാന്യമർഹിക്കുന്നു

എന്ന വിഷയത്തെപ്പറ്റി

ഷാജിത്ത്.ടി ( അസിസ്റ്റന്റ് പ്രൊഫസർ ഡിപ്പാർട്മെന്റ് ഓഫ് ഇംഗ്ലീഷ് മഹാത്മാ ഗാന്ധി ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജ് പോണ്ടിച്ചേരി )

ഹിന്ദി കവിതയിലെ സാമൂഹ്യപരതയെ സംബന്ധിച്ച് ഡോ. വൈ. യു ജയ ( അസിസ്റ്റന്റ് പ്രൊഫസർ, ഡിപ്പാർട്മെന്റ് ഓഫ് ഹിന്ദി ഗവ : കോളേജ് മടപ്പള്ളി )

സ്മാർട്ട്‌ ലേണിoഗ് വിത്ത്‌ എ ഐ എന്നതിൽ മുനഫർ കാപ്പിൽ ( യു ജി സി ലൈബ്രേറിയൻ എൻ. എ എം കോളേജ് കല്ലിക്കണ്ടി )

ഡിജിറ്റൽ ട്രാസ്‌ഫോർമേഷൻ ആൻഡ് കൺസ്യുമർ സെൻട്രിക് സ്ട്രാറ്റജിസ് ഇൻ മോഡേൺ മാർക്കറ്റിംഗ് എന്ന വിഷയത്തിൽ കെ രാജേഷ് ( അസിസ്റ്റന്റ് പ്രൊഫസർ പിജി ഡിപ്പാർട്മെന്റ് ഓഫ് കോമേഴ്‌സ് ഗവ : കോളേജ് മൊകേരി )സ്റ്റാർട്ടപ്സ് ആൻഡ് ഇന്നൊവേഷൻ ഐഡിയാസ് ഇൻ ടു ഇoപാക്ട് എന്നതിൽ ഡോ : കെ പി മുഹമ്മദ് ( അസിസ്റ്റന്റ് പ്രൊഫസർ ഡിപ്പാർട്മെന്റ് ഓഫ് മാനേജ്മെന്റ് നിലഗിരി കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് ഓട്ടോണോമസ് , തലൂർ )

ഡയബെറ്റിക് മേലിറ്റസ് നേരത്തെയുള്ള കണ്ടെത്തൽ, രോഗ പുരോഗതി, ചികിത്സ തന്ത്രങ്ങൾ എന്ന വിഷയത്തെ ആസ്പദമാക്കി ഡോ : കവിത എന്നിവർ സംഭാഷണം നടത്തും .

വൈവിധ്യമാർന്ന സെക്ഷനുകളിലൂടെ ചോദ്യോത്തരവേളയും ചർച്ചയും കുട്ടിക്കളിൽ അറിവിന്റെ പുതിയ സരണികൾ തുറക്കുമെന്ന് സംഘാടകർ അഭിപ്രായപ്പെടുന്നു.


പതിനൊന്നു ദിവസങ്ങളിലായി നടത്തപ്പെടുന്ന സെമിനാർ പരമ്പരയയുടെ സമാപന സമ്മേളനം കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി മുൻ ഡീനും ടീച്ചർ എഡ്യൂക്കേഷൻ മുൻ ഡയറക്ടറുമായ ഡോ. കേളു ഉദ്ഘാടനം ചെയ്യും. കോളേജ് പ്രിൻസിപ്പൽ ഡോ. മധുസൂധനൻ അധ്യക്ഷതയും,സെമിനാർ കോ ഓർഡിനേറ്റർ ഷിംജിത്ത് മൂലയിൽ നന്ദി പറയും.

Wisdom Waves Seminar Series

Next TV

Top Stories