അഴിയൂരിലെ വൈദ്യുതി വിതരണം കാര്യക്ഷമമാക്കാനുള്ള പദ്ധതി ഇഴഞ്ഞ് നിങ്ങുന്നുവെന്ന് പരാതി

അഴിയൂരിലെ വൈദ്യുതി വിതരണം കാര്യക്ഷമമാക്കാനുള്ള പദ്ധതി ഇഴഞ്ഞ് നിങ്ങുന്നുവെന്ന് പരാതി
Feb 22, 2026 12:09 PM | By Roshni Kunhikrishnan

അഴിയൂർ:[vatakara.truevisionnews.com] കെ എസ് ഇ ബി അഴിയൂർസെക്ഷനിൽ വൈദ്യതി വിതരണം കാര്യക്ഷമമാക്കാനുള്ള പദ്ധതി ഇഴഞ്ഞ് നിങ്ങുന്നുവെന്ന് പരാതി. പാനൂർ 110 കെ വി സബ് സ്റ്റേഷനിൽ നിന്ന് പ്രത്യേക ഫീഡർ വലിക്കാനുള്ള രണ്ട് കോടിയുടെ പദ്ധതിയാണ് അനുമതിക്കുള്ള കാത്തിരിപ്പ് തുടരുന്നത്. പദ്ധതി നടപ്പിലാക്കാനുള്ള പ്രവർത്തന്നവുമായി ബോർഡ്‌ മുന്നോട്ട് പോവുന്നുണ്ട്.

പാനൂർ നിന്ന് പള്ളിക്കുന്ന് വരെ 4.5 കിലോമീറ്റർ ഭൂഗർഭ കേബിൾവലിക്കും. തുടർന്ന് മോന്താൽപ്പാലം വഴി ലൈൻ അഴിയൂർ സെക്ഷനിൽ എത്തിക്കാനുള്ള ബൃഹത്ത് പദ്ധതിക്കാണ് രുപരേഖയായത്. ഇത് വൈദ്യുതി ബോർഡിന്റെ തിരുവനന്തരം കാര്യാലയത്തിൽ തുടർ നടപടികൾക്കായി കാത്തിരിപ്പ് തുടരുകയാണ്.

എന്ന് അനുമതി ലഭിക്കുമെന്ന കാര്യത്തിൽ ഇത് വരെ ഡപ്യൂട്ടി ചീഫ് എഞ്ചിനിയരുടെ ഓഫിസിൽ ' വിവരങ്ങൾ ലഭിച്ചില്ല. നിലവിൽ വടകര ഓർക്കാട്ടേരി സബ്ബ് സ്റ്റേഷൻ വഴി ഒഞ്ചിയം, തുരുത്തിമുക്ക് മടപ്പള്ളി, ഫീഡർ വഴിയാണ് നിലവിലിവിടെ വൈദ്യതി ലഭിച്ചു കൊണ്ടിരിക്കുന്നത്. വൈദ്യുതി തടസ്സവും ഉപഭോഗവും വർധിച്ചതോടെ വൈദ്യുതി വിതരണം മുടങ്ങുന്നത് നിത്യ സംഭവമായിരുന്നു.

തുടർന്നാണ് ഇതിന് പരിഹാരമായി പുതിയ ഫീഡർ എന്ന ആശയത്തിന് പിന്നിൽ. 84 ട്രാൻസ്ഫോർമറുകളും, 14 0 0 0 കണക്ഷനുമുള്ള അഴിയൂർ സെക്ഷനിൽ നിലവിൽ പ്രതിമാന വരുമാനം ഒന്നര കോടിയാണ്.

അഴിയൂർ സെക്ഷനിൽ പ്രത്യേക ഫീഡർ സ്ഥാപിച്ച് വൈദ്യുതി വിതരണം കാര്യക്ഷമമാക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ഓർക്കാട്ടേരി 220 കെ വി സബ്ബ് സ്റ്റേഷൻ വരുന്നതോടെ അഴിയൂരിലെ വിതരണ തടസ്സം മാറുമെന്ന് കരുതിയെങ്കിലും ഫലം നിരാശയായിരുന്നു. വൈദ്യുതി വിതരണം കാര്യക്ഷമമാക്കണമെന്ന് ആവശ്യം ഉന്നയിച്ച് വിവിധ സംഘടനകൾ പ്രക്ഷോഭത്തിലാണ്.

അതിനിടയിലാണ് പുതിയ ഫീഡർ സ്ഥാപിക്കുന്നത് ഉപഭോക്താൾക്ക് ആശ്വാസമാവും. പാനൂർ വഴി പുതിയ ഫീഡർ പ്രാവർത്തികമാക്കണമെന്ന് ആവശ്യം വകുപ്പ് മന്ത്രി കെ കൃഷ്ണൻ കുട്ടിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നതായി കെ കെ രമ എം എൽ എ പറഞ്ഞു.

പാനൂർ സബ് സ്റ്റേഷനിൽ നിന്ന് ലൈൻ വലിച്ച് അഴിയൂരിലെ വൈദ്യതി വിതരണം കാര്യക്ഷമമാക്കാനുള്ള പദ്ധതിക്ക് വൈദ്യുതി ബോർഡ് അനുമതി നൽക്കണമെന്ന് താലൂക്ക് വികസന സമിതി അംഗം പ്രദീപ് ചോമ്പാല ആവശ്യപ്പെട്ടു

Complaint that the project to streamline electricity distribution in Azhiyur is dragging on

Next TV

Related Stories
കോട്ടപ്പള്ളി വനിത സഹകരണ സംഘം പ്രവർത്തനത്തിന് ഉജ്ജ്വല തുടക്കം

Feb 22, 2026 04:06 PM

കോട്ടപ്പള്ളി വനിത സഹകരണ സംഘം പ്രവർത്തനത്തിന് ഉജ്ജ്വല തുടക്കം

കോട്ടപ്പള്ളി വനിത സഹകരണ സംഘം പ്രവർത്തനത്തിന് ഉജ്ജ്വല...

Read More >>
വടകരയിൽ സ്കോളർഷിപ്പ് വിതരണവും ആദരവും സംഘടിപ്പിച്ചു

Feb 22, 2026 02:00 PM

വടകരയിൽ സ്കോളർഷിപ്പ് വിതരണവും ആദരവും സംഘടിപ്പിച്ചു

വടകരയിൽ സ്കോളർഷിപ്പ് വിതരണവും ആദരവും...

Read More >>
തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാർ സംഘടിപ്പിച്ചു

Feb 22, 2026 01:35 PM

തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാർ സംഘടിപ്പിച്ചു

തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാർ...

Read More >>
Top Stories










News Roundup