തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാർ സംഘടിപ്പിച്ചു

തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാർ സംഘടിപ്പിച്ചു
Feb 22, 2026 01:35 PM | By Roshni Kunhikrishnan

വടകര: [vatakara.truevisionnews.com]തോടന്നൂർ ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായുള്ള വികസന സെമിനാർ കെ.പി. കുഞ്ഞമ്മദ് കുട്ടി എം.എൽ.എ ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. അഷ്റഫിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ വരും വർഷത്തേക്കുള്ള കരട് പദ്ധതിരേഖ സ്ഥിരംസമിതി അധ്യക്ഷൻ ടി.എൻ. മനോജ് അവതരിപ്പിച്ചു.

വികസന പ്രവർത്തനങ്ങളിൽ ജനപങ്കാളിത്തം ഉറപ്പുവരുത്തുന്നതിനും പ്രാദേശിക ആവശ്യങ്ങൾ മുൻനിർത്തിയുള്ള പദ്ധതികൾ നടപ്പിലാക്കുന്നതിനും സെമിനാർ ഊന്നൽ നൽകി.

ചടങ്ങിൽ വൈസ് പ്രസിഡന്റ് നസീമ തട്ടാംകുനിയിൽ, സ്ഥിരംസമിതി അധ്യക്ഷന്മാരായ ഹാരിസ് മുറിച്ചാണ്ടി, ശ്രീജ തറവട്ടത്ത്, അയഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് തയ്യിൽ അസ്യ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ ആർ. ബാലറാം എന്നിവർ സംസാരിച്ചു. സെക്രട്ടറി വി.പി. മോഹൻരാജ് സ്വാഗതവും എം.ടി. പ്രശാന്ത് നന്ദിയും രേഖപ്പെടുത്തി.

Thodannoor Block Panchayat Development Seminar Organized

Next TV

Related Stories
കോട്ടപ്പള്ളി വനിത സഹകരണ സംഘം പ്രവർത്തനത്തിന് ഉജ്ജ്വല തുടക്കം

Feb 22, 2026 04:06 PM

കോട്ടപ്പള്ളി വനിത സഹകരണ സംഘം പ്രവർത്തനത്തിന് ഉജ്ജ്വല തുടക്കം

കോട്ടപ്പള്ളി വനിത സഹകരണ സംഘം പ്രവർത്തനത്തിന് ഉജ്ജ്വല...

Read More >>
വടകരയിൽ സ്കോളർഷിപ്പ് വിതരണവും ആദരവും സംഘടിപ്പിച്ചു

Feb 22, 2026 02:00 PM

വടകരയിൽ സ്കോളർഷിപ്പ് വിതരണവും ആദരവും സംഘടിപ്പിച്ചു

വടകരയിൽ സ്കോളർഷിപ്പ് വിതരണവും ആദരവും...

Read More >>
അഴിയൂരിലെ വൈദ്യുതി വിതരണം കാര്യക്ഷമമാക്കാനുള്ള പദ്ധതി ഇഴഞ്ഞ് നിങ്ങുന്നുവെന്ന് പരാതി

Feb 22, 2026 12:09 PM

അഴിയൂരിലെ വൈദ്യുതി വിതരണം കാര്യക്ഷമമാക്കാനുള്ള പദ്ധതി ഇഴഞ്ഞ് നിങ്ങുന്നുവെന്ന് പരാതി

അഴിയൂരിലെ വൈദ്യുതി വിതരണം കാര്യക്ഷമമാക്കാനുള്ള പദ്ധതി ഇഴഞ്ഞ് നിങ്ങുന്നുവെന്ന്...

Read More >>
Top Stories










News Roundup