വടകര:[vatakara.truevisionnews.com] വടകരയിൽ കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിലെ അംഗങ്ങളുടെ മക്കൾക്കുള്ള 2025-26 വർഷത്തെ വിദ്യാഭ്യാസ സ്കോളർഷിപ്പ് വിതരണവും തൊഴിലാളികളെ ആദരിക്കലും നടന്നു.
ബോർഡ് ചെയർമാൻ എൻ.വി. ചന്ദ്രബാബു ചടങ്ങ് ഉദ്ഘാടനം ചെയ്തു. എസ്.എസ്.എൽ.സി പരീക്ഷയിൽ ജില്ലാതലത്തിൽ മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികൾക്കുള്ള ക്യാഷ് അവാർഡും എട്ടാം ക്ലാസ് മുതൽ പ്രൊഫഷണൽ കോഴ്സുകൾക്ക് വരെ പഠിക്കുന്നവർക്കുള്ള സ്കോളർഷിപ്പുകളും ചടങ്ങിൽ വിതരണം ചെയ്തു.
ബോർഡ് ഡയറക്ടർ എം.പി. ഷാജി അധ്യക്ഷത വഹിച്ച ചടങ്ങിൽ വടകര നഗരസഭാ വൈസ് ചെയർപേഴ്സൺ കെ.എം. ഷൈനി മുഖ്യാതിഥിയായിരുന്നു. വെൽഫെയർ ഫണ്ട് ഇൻസ്പെക്ടർ ഇ.പി. റോഷിനി, ബിജുൽ കുമാർ, സിദ്ധാർഥൻ, എം.കെ. ഷാജി, പി.കെ. അശോകൻ, കെ.ടി. രാജീവൻ, കെ.ടി. മുരളി, ടി. അബ്ദുൾ മജീദ് എന്നിവർ സംസാരിച്ചു. തൊഴിലാളികളുടെയും കുടുംബങ്ങളുടെയും ക്ഷേമത്തിന് ബോർഡ് നൽകുന്ന പ്രാധാന്യം ചടങ്ങിൽ ചർച്ചയായി.
Scholarship distribution to students and felicitation were organized











































