നാദാപുരം: [nadapuram.truevisionnews.com] നാദാപുരം ഗ്രാമപഞ്ചായത്തിൽ പി.എം.കെ.എസ്.വൈ (PMKSY) പദ്ധതിയുടെ ഭാഗമായി കർഷകർക്കുള്ള ഇടവിള കിറ്റുകളുടെ വിതരണം ആരംഭിച്ചു. പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സഫീറ മൂന്നാംകുനി നിർവഹിച്ചു.
കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിൽ ഹസീബ് കുന്നത്ത്, മെമ്പർ ആയിഷ സയീദ്, ലത്തീഫ് പെരുന്തോടി തുടങ്ങിയ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സംബന്ധിച്ചു.
Content Highlight: Intercropping kits distributed












































