അരൂർ: (nadapuram.truevisionnews.com) കോൺഗ്രസ് നേതാവും കവിയും സഹകാരിയുമായിരുന്ന അരൂർ പത്മനാഭന്റെ 12-ാം ചരമവാർഷികം അരൂരിൽ വിവിധ ചടങ്ങുകളോടെ ആചരിച്ചു.
അരൂർ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ പ്രവർത്തകരും സുഹൃത്തുക്കളും ബന്ധുക്കളും അദ്ദേഹത്തിന്റെ വീട്ടുവളപ്പിലെ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. തുടർന്ന് നടന്ന അനുസ്മരണ യോഗം കെ.പി.സി.സി സെക്രട്ടറി വി.എം ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീലത അധ്യക്ഷത വഹിച്ച യോഗത്തിൽ പി. അജിത്ത്, ശ്രീജേഷ് ഊരത്ത്, എം.കെ. ഭാസ്കരൻ, കെ. സജീവൻ, പി. ദാമോദരൻ മാസ്റ്റർ, ടി. കുഞ്ഞിക്കണ്ണൻ, പി.എം. നാണു തുടങ്ങിയവർ പത്മനാഭന്റെ പൊതുപ്രവർത്തനങ്ങളെയും സാഹിത്യ സംഭാവനകളെയും അനുസ്മരിച്ചു സംസാരിച്ചു.
സ്മൃതിമണ്ഡപത്തിലെ പുഷ്പാർച്ചനയ്ക്ക് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി. അജയൻ, എൻ.കെ. ജൽഷി, കോൺഗ്രസ് നേതാക്കളായ ചെത്തിൽ കുമാരൻ, വി.പി. പ്രവീൺ, കണ്ടോത്ത് ശശി, പി.കെ. കാണാരൻ, പി. വിജയൻ, മുതുവാട്ട് ശശി, എ.ടി. ദാസൻ, എം.കെ. ശശി, കണ്ടോത്ത് ബിജു, പി.പി. പ്രകാശൻ തുടങ്ങിയവർ നേതൃത്വം നൽകി.
Content Highlight: Aroor Padmanabhan's twelfth death anniversary observed












































