#Latest News #Chekkiyadu #Tribute #Subdued Dog
ചെക്യാട്: (nadapuram.truevisionnews.com) നായയുടെ കടിയേറ്റിട്ടും പതറാതെ, മറ്റുള്ളവരെ സംരക്ഷിക്കാൻ അസാമാന്യ ധീരത കാണിച്ച കുഞ്ഞിപ്പറമ്പത്ത് ചന്ദ്രിക കുറുവന്തേരിയെ ചെക്യാട് പഞ്ചായത്ത് ആറാം വാർഡ് വികസന സമിതി ആദരിച്ചു.
തനിക്ക് സാരമായ പരിക്കേറ്റു എന്ന് മനസ്സിലാക്കിയിട്ടും, ആ നായ മറ്റുള്ളവരെ ഉപദ്രവിക്കാതിരിക്കാൻ ചന്ദ്രിക കാണിച്ച മനക്കരുത്ത് ഏവരുടെയും പ്രശംസ പിടിച്ചുപറ്റി. തന്നെ കടിച്ചു കീറിയ നായയെ വിട്ടുനൽകാതെ പിടിച്ചുവെക്കുകയും, നാട്ടുകാരെ വിളിച്ചുകൂട്ടി ആ നായയെ കൊല്ലാൻ സൗകര്യമൊരുക്കുകയുമായിരുന്നു ചന്ദ്രിക ചെയ്തത്.
ഈ ധീരമായ ഇടപെടലിലൂടെ വലിയൊരു അപകടമാണ് ചന്ദ്രിക തടഞ്ഞത്. ചെക്യാട് പഞ്ചായത്ത് ആറാം വാർഡിൽ നടന്ന ചടങ്ങിൽ വാർഡ് മെമ്പറും പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ കരിന്ത്രയിൽ വസന്ത ചന്ദ്രികയ്ക്ക് മൊമെന്റോ നൽകി ആദരിച്ചു. നിരവധി നാട്ടുകാരും സമിതി അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.
Content Highlight: Tribute to Chandrika, who subdued a dog and saved the villagers




































