ആരോഗ്യകരമായ വാർധക്യം ലക്ഷ്യമിട്ട്; തൂണേരിയിൽ ഹോമിയോ മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു

ആരോഗ്യകരമായ വാർധക്യം ലക്ഷ്യമിട്ട്; തൂണേരിയിൽ ഹോമിയോ മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു
Jun 21, 2026 11:39 AM | By Krishnapriya S R
#Latest News #Thuneri #Medical Camp And Awareness Class

തൂണേരി: (nadapuram.truevisionnews.com) തൂണേരി ബ്ലോക്ക് പഞ്ചായത്തിന്റെയും തണ്ണീർപന്തൽ ഹോമിയോ ആശുപത്രിയുടെയും ആഭിമുഖ്യത്തിൽ വയോജനങ്ങൾക്കായി മെഡിക്കൽ ക്യാംപും ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു.

തൂണേരി ബ്ലോക്ക് സായം പ്രഭ ഹോമിൽ വെച്ച് നടന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. പ്രദീഷ് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ പി. ഷാഹിന അധ്യക്ഷത വഹിച്ച ചടങ്ങിൽ വികസനകാര്യ സ്ഥിരം സമിതി ചെയർമാൻ പുരുഷ് മുഖ്യപ്രഭാഷണം നടത്തി.

ഡോ. ലയന ദാസ്, ഡോ. ശരത് കുമാർ എന്നിവർ മെഡിക്കൽ ക്യാംപിനും ബോധവൽക്കരണ ക്ലാസ്സിനും നേതൃത്വം നൽകി. സായംപ്രഭ ഹോം കെയർ ഗീവർ വി.പി. അനയ തുടങ്ങിയവരും സംസാരിച്ചു. 

Content Highlight: Homeopathy medical camp and awareness class in Thuneri

#Latest News #Thuneri #Medical Camp And Awareness Class

Next TV

Related Stories
കല്ലാച്ചി ഗവ. കൊമേർഷ്യൽ ഇൻസ്റ്റിറ്റ്യൂട്ടിൽ താൽക്കാലിക നിയമനം; അഭിമുഖം 26-ന്

Jun 21, 2026 12:10 PM

കല്ലാച്ചി ഗവ. കൊമേർഷ്യൽ ഇൻസ്റ്റിറ്റ്യൂട്ടിൽ താൽക്കാലിക നിയമനം; അഭിമുഖം 26-ന്

കല്ലാച്ചി ഗവ. കൊമേർഷ്യൽ ഇൻസ്റ്റിറ്റ്യൂട്ട്, താൽക്കാലിക...

Read More >>
നട്ടംതിരിഞ്ഞ് ആശുപത്രി; നാദാപുരം താലൂക്ക് ആശുപത്രിയിലെ അസൗകര്യങ്ങൾ പരിഹരിക്കാൻ നിവേദനം നൽകി യൂത്ത് ലീഗ്

Jun 21, 2026 11:21 AM

നട്ടംതിരിഞ്ഞ് ആശുപത്രി; നാദാപുരം താലൂക്ക് ആശുപത്രിയിലെ അസൗകര്യങ്ങൾ പരിഹരിക്കാൻ നിവേദനം നൽകി യൂത്ത് ലീഗ്

നാദാപുരം താലൂക്ക് ആശുപത്രിയിലെ അസൗകര്യങ്ങൾ, നിവേദനം നൽകി യൂത്ത്...

Read More >>
നാദാപുരത്ത് ഭക്ഷ്യ സുരക്ഷ പരിശോധന;  36 കി.ഗ്രാം പഴകിയ ചിക്കൻ പിടിച്ചെടുത്തു നശിപ്പിച്ചു

Jun 20, 2026 08:40 PM

നാദാപുരത്ത് ഭക്ഷ്യ സുരക്ഷ പരിശോധന; 36 കി.ഗ്രാം പഴകിയ ചിക്കൻ പിടിച്ചെടുത്തു നശിപ്പിച്ചു

നാദാപുരത്ത് ഭക്ഷ്യ സുരക്ഷ പരിശോധന, 36 കി.ഗ്രാം പഴകിയ ചിക്കൻ പിടിച്ചെടുത്തു...

Read More >>
Top Stories

News Roundup