അഭിമാനമായി കൊച്ചുമിടുക്കി; ഫിഫ ടാലന്റ് അക്കാദമിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് വാണിശ്രീ പ്രദീപ്

അഭിമാനമായി കൊച്ചുമിടുക്കി; ഫിഫ ടാലന്റ് അക്കാദമിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് വാണിശ്രീ പ്രദീപ്
Jun 21, 2026 12:46 PM | By Krishnapriya S R
#Latest News #Edacheri #FIFA Talent Academy #Vanishree Pradeep

എടച്ചേരി: (nadapuram.truevisionnews.com) അന്താരാഷ്ട്ര ഫുട്ബോൾ സംഘടനയായ ഫിഫയും ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനും (AIFF) ചേർന്ന് ഹൈദരാബാദിൽ നടത്തുന്ന ടാലന്റ് ഡെവലപ്‌മെന്റ് അക്കാദമിയിലേക്ക് കടത്തനാടിന്റെ കായിക താരം വാണിശ്രീ പ്രദീപ് തിരഞ്ഞെടുക്കപ്പെട്ടു.

കേരളത്തിൽ നിന്ന് ഈ നേട്ടം കൈവരിച്ച രണ്ടുപേരിൽ ഒരാളാണ് വാണിശ്രീ എന്നത് ഈ നേട്ടത്തിന്റെ തിളക്കം വർധിപ്പിക്കുന്നു. കല്ലാച്ചി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയായ വാണിശ്രീ, മൂന്നു മാസം നീണ്ടുനിന്ന കഠിനമായ ട്രയൽസ് കടമ്പകൾ പിന്നിട്ടാണ് ഈ അപൂർവ നേട്ടം സ്വന്തമാക്കിയത്.

കേരളത്തിൽ നിന്ന് ഫൈനൽ റൗണ്ടിലെത്തിയ ആറുപേരിൽ നിന്നാണ് വാണിശ്രീ ഫൈനൽ സെലക്ഷൻ നേടിയത്. വടകര കടത്തനാട് രാജ ഫുട്ബോൾ അക്കാദമി സ്ഥാപകനും പരിശീലകനുമായ പ്രദീപിന്റെ മകളാണ് വാണിശ്രീ.

മൂന്നര വയസ്സുമുതൽ അച്ഛന്റെ ശിക്ഷണത്തിൽ ഫുട്ബോൾ മൈതാനത്ത് പന്തുതട്ടി തുടങ്ങിയ വാണിശ്രീ, അസാമാന്യമായ കായിക മികവാണ് ഇതിനോടകം കാഴ്ചവെച്ചത്. 2023-24 വർഷത്തെ കേരള സബ് ജൂനിയർ ഗേൾസ് ഫുട്ബോളിലെ മികച്ച കളിക്കാരിക്കുള്ള പുരസ്‌കാരവും ഗോൾഡ് മെഡലും താരം ഇതിനകം സ്വന്തമാക്കിയിട്ടുണ്ട്.

അഞ്ചുതവണ കേരള ടീമിനുവേണ്ടി ദേശീയ തലത്തിലും വാണിശ്രീ കളത്തിലിറങ്ങിയിട്ടുണ്ട്. അഭിനയാണ് അമ്മ. ശ്രാവൺ തേജ് സഹോദരനാണ്.

Content Highlight: FIFA Talent Academy, Vanishree Pradeep

#Latest News #Edacheri #FIFA Talent Academy #Vanishree Pradeep

Next TV

Related Stories
കല്ലാച്ചി ഗവ. കൊമേർഷ്യൽ ഇൻസ്റ്റിറ്റ്യൂട്ടിൽ താൽക്കാലിക നിയമനം; അഭിമുഖം 26-ന്

Jun 21, 2026 12:10 PM

കല്ലാച്ചി ഗവ. കൊമേർഷ്യൽ ഇൻസ്റ്റിറ്റ്യൂട്ടിൽ താൽക്കാലിക നിയമനം; അഭിമുഖം 26-ന്

കല്ലാച്ചി ഗവ. കൊമേർഷ്യൽ ഇൻസ്റ്റിറ്റ്യൂട്ട്, താൽക്കാലിക...

Read More >>
നട്ടംതിരിഞ്ഞ് ആശുപത്രി; നാദാപുരം താലൂക്ക് ആശുപത്രിയിലെ അസൗകര്യങ്ങൾ പരിഹരിക്കാൻ നിവേദനം നൽകി യൂത്ത് ലീഗ്

Jun 21, 2026 11:21 AM

നട്ടംതിരിഞ്ഞ് ആശുപത്രി; നാദാപുരം താലൂക്ക് ആശുപത്രിയിലെ അസൗകര്യങ്ങൾ പരിഹരിക്കാൻ നിവേദനം നൽകി യൂത്ത് ലീഗ്

നാദാപുരം താലൂക്ക് ആശുപത്രിയിലെ അസൗകര്യങ്ങൾ, നിവേദനം നൽകി യൂത്ത്...

Read More >>
നാദാപുരത്ത് ഭക്ഷ്യ സുരക്ഷ പരിശോധന;  36 കി.ഗ്രാം പഴകിയ ചിക്കൻ പിടിച്ചെടുത്തു നശിപ്പിച്ചു

Jun 20, 2026 08:40 PM

നാദാപുരത്ത് ഭക്ഷ്യ സുരക്ഷ പരിശോധന; 36 കി.ഗ്രാം പഴകിയ ചിക്കൻ പിടിച്ചെടുത്തു നശിപ്പിച്ചു

നാദാപുരത്ത് ഭക്ഷ്യ സുരക്ഷ പരിശോധന, 36 കി.ഗ്രാം പഴകിയ ചിക്കൻ പിടിച്ചെടുത്തു...

Read More >>
Top Stories

News Roundup