ചെക്യാട് യുവാവിനെ വീട്ടിലെ കിടപ്പ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ചെക്യാട് യുവാവിനെ വീട്ടിലെ കിടപ്പ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
Mar 8, 2026 01:59 PM | By Krishnapriya S R

പാറക്കടവ്: (nadapuram.truevisionnews.com) ചെക്യാട് യുവാവിനെ വീടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊയമ്പ്രം പാലത്തിനടുത്തെ തോട്ടോളി കോട്ടപൊയിൽ കുഞ്ഞികണ്ണൻ്റെ മകൻ അരുൺ (33) ആണ് മരിച്ചത്.

ഇന്നലെ രാത്രി പത്ത് മണിയോടെ കിടന്നുറങ്ങിയ അരുൺ ഇന്ന് രാവിലെ ഏഴ് മണി കഴിഞ്ഞും ഉണർന്ന് വരാതതിനെ തുടർന്ന് കിടപ്പ് മുറിയുടെ വാതിൽ തുറന്ന് നോക്കിയപ്പോഴാണ് കെട്ടി തൂങ്ങിയ നിലയിൽ കണ്ടത്.

ഉടൻ നാദപുരം ഗവ. താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. നേരത്തെ മരണം സംഭവിച്ചതായി ഡോക്ടർമാർ അറിയിച്ചു. തുടർന്ന് ബന്ധു നൽകിയ പരാതിയിൽ വളയം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

തുടർന്ന് മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി വടകര ഗവ. ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഗൾഫിലുള്ള സഹോദരൻ എത്തിയ ശേഷം സംസ്കാരം നാളെ രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ നടക്കും. നേരത്തെ പാറക്കടവിൽ ഓട്ടോ ഡ്രൈവറായിരുന്ന അരുൺ ഇപ്പോൾ നിർമ്മാണ തൊഴിലാളിയാണ്. അമ്മ: രാധ സഹോദരങ്ങൾ: പരേതനായ അനിൽ, സുനിൽ, ശ്രീജ, ഷീജ, ശ്രീജിത, ഷിജു, പ്രവീൺ.

A young man from Chekyad was found hanging in his bedroom at home.

Next TV

Related Stories
യുവനേതൃത്വം; മുസ്‌ലിം യൂത്ത് ലീഗ് നാദാപുരം മണ്ഡലം കമ്മറ്റിക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

Mar 8, 2026 01:51 PM

യുവനേതൃത്വം; മുസ്‌ലിം യൂത്ത് ലീഗ് നാദാപുരം മണ്ഡലം കമ്മറ്റിക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

മുസ്‌ലിം യൂത്ത് ലീഗ് നാദാപുരം മണ്ഡലം കമ്മറ്റിക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു...

Read More >>
കരുതലോടെ ചെക്യാട്: ഭിന്നശേഷിക്കാർക്ക് കൈത്താങ്ങായി പഞ്ചായത്തിന്റെ സഹായ ഉപകരണ വിതരണം

Mar 8, 2026 11:50 AM

കരുതലോടെ ചെക്യാട്: ഭിന്നശേഷിക്കാർക്ക് കൈത്താങ്ങായി പഞ്ചായത്തിന്റെ സഹായ ഉപകരണ വിതരണം

ഭിന്നശേഷിക്കാർക്ക് കൈത്താങ്ങായി പഞ്ചായത്തിന്റെ സഹായ ഉപകരണ...

Read More >>
പുതിയ യാത്രാവഴി; എടച്ചേരി ഗ്രാമപഞ്ചായത്തിലെ വായനശാലാ റോഡ് തുറന്നു കൊടുത്തു

Mar 8, 2026 11:06 AM

പുതിയ യാത്രാവഴി; എടച്ചേരി ഗ്രാമപഞ്ചായത്തിലെ വായനശാലാ റോഡ് തുറന്നു കൊടുത്തു

എടച്ചേരി ഗ്രാമപഞ്ചായത്തിലെ വായനശാലാ റോഡ് തുറന്നു...

Read More >>
Top Stories