ഇരിങ്ങണ്ണൂർ: (nadapuram.truevisionnews.com) ഇരിങ്ങണ്ണൂർ എടവന മുക്ക് പൊതുജന വായനശാലാ റോഡ് ഇ.കെ. വിജയൻ എം.എൽ.എ നാടിന് സമർപ്പിച്ചു. എടച്ചേരി ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡിൽ ഉൾപ്പെടുന്ന ഈ റോഡിന്റെ ഉദ്ഘാടന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി. ഗോപാലൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.
വാർഡ് മെമ്പർ ഷിങ്ക പി.കെ. സ്വാഗതം ആശംസിച്ച ചടങ്ങിൽ ജനപ്രതിനിധികളും രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖരും പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അശ്വിനി കെ.പി., വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.കെ. രഞ്ജിത്ത് കുമാർ എന്നിവർ ചടങ്ങിൽ സംസാരിച്ചു.
കൂടാതെ പഞ്ചായത്ത് മെമ്പർമാരായ അനിഷ, വിജിന, ശ്രീജ, മുൻ വൈസ് പ്രസിഡന്റ് എം. രാജൻ, ബാബു കെ. തുടങ്ങിയവരും പരിപാടിയിൽ സംബന്ധിച്ചു. പ്രദേശത്തെ യാത്രാ സൗകര്യം മെച്ചപ്പെടുത്തുന്നതിൽ ഈ റോഡ് വലിയ പങ്കുവഹിക്കുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ എം.എൽ.എ പറഞ്ഞു.
The reading room road in Edachery Grama Panchayat was opened.


































