Mar 9, 2026 11:26 AM

 കല്ലാച്ചി:( https://nadapuram.truevisionnews.com/) ജെസി ഐ കല്ലാച്ചിയുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് “WOW – Woman of Worth Award” പരിപാടി നാദാപുരം പോലീസ് സ്റ്റേഷൻ പരിസരത്തു വെച്ച് സംഘടിപ്പിച്ചു. ജെസി ഐ കല്ലാച്ചി പ്രസിഡന്റ് ഷബാന എൻ.കെ അധ്യക്ഷത വഹിച്ചു.

നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സഫീറ എം.കെ മുഖ്യാതിഥിയായിരുന്നു. സമൂഹത്തിന് മികച്ച സേവനം അനുഷ്ഠിച്ചു വരുന്ന ഹോം ഗാർഡ് റീജയെ Woman of Worth Award നൽകി ആദരിച്ചു.സ്ത്രീകളുടെ ശക്തിയും സമൂഹത്തിലെ അവരുടെ സംഭാവനയും ഉയർത്തിപ്പിടിക്കുന്നതായിരുന്നു പരിപാടിയുടെ ലക്ഷ്യം.

നാദാപുരം സർക്കിൾ ഇൻസ്‌പെക്ടർ അനിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പ്രോഗ്രാം ഡയറക്ടർ സമീന ടീച്ചർ സ്വാഗതവും സെക്രട്ടറി രജീഷ് കെ.പി നന്ദിയും രേഖപ്പെടുത്തി. ശ്രീജേഷ്, ആയിഷ, ജൂനിയർ ജെസി വിംഗ് സെക്രട്ടറി സ്നിയ എന്നിവർ ഉൾപ്പെടെ ജെസി ഐ അംഗങ്ങളും പോലീസ് ഉദ്യോഗസ്ഥരും പരിപാടിയിൽ പങ്കെടുത്തു.

JCI felicitates Home Guard Reja on Women's Day

Next TV

Top Stories










News Roundup






GCC News