Mar 8, 2026 11:43 PM

നാദാപുരം :(   https://nadapuram.truevisionnews.com/)   ചരിത്രം തിരുത്തി ഒന്നര പതിറ്റാണ്ട് നാദാപുരത്തിൻ്റെ സാരഥിയായ ഇകെ വിജയൻ പടിയിറങ്ങുമ്പോൾ ഇടത് കോട്ടകാക്കാൻ പെൺകരുത്തിനെ ഇറക്കി ഇടതുമുന്നണി. അഡ്വ: പി വസന്തം നാദാപുരത്ത് എൽഡിഎഫ് സ്ഥാനാർത്ഥിയാകും. പ്രഖ്യാപനം ഉടൻ.

നിലവിലുള്ള സി പി ഐ മന്ത്രിമാരെല്ലാം തുടർന്നും മത്സരിക്കും . സിറ്റിംഗ് സീറ്റായ നാദാപുരം ഉൾപ്പെടെ അഞ്ച് സീറ്റുകളിൽ വനിതകൾ മത്സരിക്കും . ആകെ 25 സീറ്റുകളിലാണ് സി പി ഐ മത്സരിക്കുന്നത് . സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വന്റെ നേത്യത്വത്തിൽ ഇന്ന് ചേർന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് സ്ഥാനാർത്ഥികളുടെ അന്തിമ പട്ടികയായത് . 

എൽ ഡി എഫ് സ്ഥാനാർത്ഥികളെ എല്ലാം ഒന്നിച്ച് പ്രഖ്യാപിക്കാനാണ് നേതൃത്വത്തിന്റെ തീരുമാനം . ഇടതുമുന്നണിയുടെ കുത്തക മണ്ഡലമായി അറിയപ്പെടുന്ന കോഴിക്കോട് ജില്ലയിലെ നാദാപുരത്ത് മുതിർന്ന സി പി ഐ നേതാവ് സത്യൻ മൊകേരിയുടെ ഭാര്യയും സി പി ഐ മഹിളാ സംഘടനയുടെ സമുന്നയ നേതാവുമായ അഡ്വ: പി വസന്തത്തെ മത്സര രംഗത്ത് ഇറക്കാനാണ് സി പി ഐ തീരുമാനം .

നിലവിലുള്ള എം എൽ എ ഇ കെ വിജയൻ മൂന്ന് ടേം പൂർത്തിയാക്കിയതിലാണ് സി പി ഐ പുതുമുഖങ്ങളെ പരിഗണിച്ചത് . കഴിഞ്ഞ തവണ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റും സി പി ഐയുടെ നിലവിലത്തെ ജില്ലാ സെക്രട്ടറിയുമായ അഡ്വ : പി ഗവാസിനെയും പി വസന്തതിയുമാണ് ജില്ലാ കമ്മിറ്റി സംസ്ഥാന നേത്വത്വത്തോട് നിർദ്ദേശിച്ചത് .

മുതിർന്ന വനിതാ നേതാവ് എന്ന പരിഗണനയും ജനകീയതയുമാണ് വസന്തത്തിന് തുണയായത് . 1967 മുതൽ സി പി ഐ തുടർച്ചയായി ജയിച്ചുവരുന്ന മണ്ഡലമാണ് കോഴിക്കോട് ജില്ലയിലെ നാദാപുരം .

1957 മുതൽ 59 വരെ സി പി ഐ എമ്മിലെ സി എച്ച് കണാരനാണ് നാദാപുരത്തെ ആദ്യ എം എൽ എ . 1960 മുതൽ 64 വരെ കാസർഗോഡ് സ്വദേശിയായ മുസില്മ ലീഗ് നേതാവ് ഹമീദ് അലി ഷംനാട് മണ്ഡലത്തെ പ്രതിനിധീകരിച്ചു .

ഷംനാതിന്റെ വിജയം മാത്രമാണ് ചരിത്രത്തിൽ വലതുപക്ഷത്തുള്ളത് . 1967 മുതൽ 70 വരെ സി പി എമ്മിലെ ഇ ഡി കുമാരൻ മണ്ഡലത്തെ പ്രതിനിധീകരിച്ചു. തുടർന്ന് ഇങ്ങോട്ട് 1970 മുതൽ 77 വരെ സി പി ഐയിലെ എം കുമാരനും 1977 മുതൽ 79 വരെ കാന്തലോട്ട് കുഞ്ഞമ്പുവും നാദാപുരത്തിന്റെ സാരഥികളായി .

1980 മുതൽ 87 വരെ രണ്ടുതവണ കെ ടി കണാരനും 1991 മുതൽ 2001 വരെ പത്തുവർഷം സത്യൻ മൊകേരിയും നാദാപുരത്തെ നയിച്ചു. നിലവിലുള്ള സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം 2001 മുതൽ 2011 വരെ രണ്ട് ടേം നാദാപുരത്തെ എം എൽ എയും മന്ത്രിയുമായി . ഇ കെ വിജയനാണ് ചരിത്രത്തിലാദ്യമായി പതിനഞ്ചുവര്ഷം നാദാപുരത്തെ എം എൽ എ ആവുന്നത് . 2013 മുതൽ തുടർച്ചയായ 15 വര്ഷം ഇ കെ വിജയൻ മണ്ഡലത്തെ പ്രതിനിധീകരിച്ചു .



Adv: PVasantham becomes Left candidate in Nadapuram; 'Announcement will be made soon'

Next TV

Top Stories










News Roundup






Entertainment News