Mar 21, 2026 11:11 AM

നാദാപുരം: (nadapuram.truevisionnews.com) നാദാപുരം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി അഡ്വ. പി. വസന്തത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം ഹൃദ്യമായ സ്വീകരണങ്ങളോടെ പുരോഗമിക്കുന്നു. വെള്ളിയാഴ്ച രാവിലെ മുൻ എംഎൽഎ കെ.ടി. കണാരന്റെ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയ താരം തുടർന്ന് കായക്കൊടിയിൽ ഭവന സന്ദർശനം നടത്തി.

മുതിർന്ന നേതാവ് എ. കണ്ണന്റെ സംസ്കാരച്ചടങ്ങിൽ പങ്കെടുത്ത ശേഷം പെരുന്നാൾ ആശംസകൾ നേരാനായി വാണിമേൽ മമ്പിലാകൂൽ ജുമാ മസ്ജിദിലും സമീപപ്രദേശങ്ങളിലും വോട്ടഭ്യർഥനയുമായി സ്ഥാനാർത്ഥി എത്തി.

എടച്ചേരി പഞ്ചായത്തിലെ വിവിധ ഇടങ്ങളിലും തലായി തെക്കയിൽ മുക്ക് ഉന്നതി, വേങ്ങോളി എന്നിവിടങ്ങളിലും എൽഡിഎഫ് നേതാക്കൾക്കൊപ്പം സന്ദർശനം നടത്തിയാണ് പ്രചാരണം തുടരുന്നത്.

LDF candidate P. Vasantham's campaign continues

Next TV

Top Stories










News Roundup






GCC News






Entertainment News