ഒമ്പത് വിദ്യാർത്ഥികൾക്ക് മികച്ച വിജയം; എൻ.എം.എം.എസ് സ്കോളർഷിപ്പിൽ തിളങ്ങി വാണിമേൽ ക്രസന്റ് സ്കൂൾ

ഒമ്പത് വിദ്യാർത്ഥികൾക്ക് മികച്ച വിജയം; എൻ.എം.എം.എസ് സ്കോളർഷിപ്പിൽ തിളങ്ങി വാണിമേൽ ക്രസന്റ് സ്കൂൾ
Jun 5, 2026 12:21 PM | By Krishnapriya S R
#Latest News #Vanimel #Nmms Scholarship #Vanimal Crescent School

വാണിമേൽ: (nadapuram.truevisionnews.com) ദേശീയ വരുമാന മെറിറ്റ് സ്കോളർഷിപ്പ് (NMMS) പരീക്ഷയിൽ മികച്ച വിജയം കൈവരിച്ച് വാണിമേൽ ക്രസന്റ് ഹയർ സെക്കന്ററി സ്‌കൂൾ വീണ്ടും അഭിമാനമായി.

വിദ്യാലയത്തിൽ നിന്ന് പരീക്ഷയെഴുതിയ ഒമ്പത് വിദ്യാർത്ഥികളാണ് ഇത്തവണ ഈ ഉന്നത സ്കോളർഷിപ്പിന് അർഹരായത്. സിയാന പർവീൻ കെ.കെ, മുഹമ്മദ് മിഫ്ലഹ് ടി.സി, മിൻഹ ഫാത്തിമ എം.കെ, റനീൻ റാനിയ ബിൻത് ഷഫീഖ്, റൈദ ഫാത്തിമ എൻ, ഫാത്തിമത്ത് നസീഫ, ഷെസ ഫാത്തിമ സി, മിസ്ന ഫാത്തിമ, ഷെൻസ ഫാത്തിമ എന്നിവരാണ് 48,000 രൂപയുടെ സ്കോളർഷിപ്പ് സ്വന്തമാക്കിയത്.

തുടർച്ചയായ അഞ്ചാം വർഷവും ഉപജില്ലയിൽ ഏറ്റവും കൂടുതൽ എൻ.എം.എം.എസ് സ്കോളർഷിപ്പ് നേടുന്ന വിദ്യാലയമെന്ന അപൂർവ്വ ഖ്യാതി ഇതോടെ വാണിമേൽ ക്രസന്റ് സ്കൂൾ നിലനിർത്തി.

വിജയികളായ പ്രതിഭകളെ അനുമോദിക്കുന്നതിനായി സ്കൂളിൽ സംഘടിപ്പിച്ച പ്രത്യേക യോഗം മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് സി.കെ. സുബൈർ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് മജീദ് കുയ്തേരി അധ്യക്ഷനായ ചടങ്ങിൽ ഹെഡ്മാസ്റ്റർ എം.കെ. അശ്റഫ് മിടുക്കർക്കുള്ള ഉപഹാരങ്ങൾ വിതരണം ചെയ്തു.

വിദ്യാലയത്തിനും നാടിനും അഭിമാന നിമിഷമായി മാറിയ ചടങ്ങിൽ റഷീദ് കോടിയൂറ, കെ. സമീറ, കണ്ടിയിൽ മുഹമ്മദ്, കെ.കെ. റഈസ്, ശംസീർ പി.പി, സുആദ എന്നിവർ പങ്കെടുത്തു സംസാരിച്ചു.

Content Highlight: Vanimel Crescent School shines in NMMS scholarship

#Latest News #Vanimel #Nmms Scholarship #Vanimal Crescent School

Next TV

Related Stories
മഴക്കാല രോഗപ്രതിരോധം: ചോറോട് കുടുംബ ആരോഗ്യ കേന്ദ്രത്തിന് മാസ്കുകൾ നൽകി

Jun 5, 2026 10:59 AM

മഴക്കാല രോഗപ്രതിരോധം: ചോറോട് കുടുംബ ആരോഗ്യ കേന്ദ്രത്തിന് മാസ്കുകൾ നൽകി

ചോറോട് കുടുംബ ആരോഗ്യ കേന്ദ്രത്തിന് മാസ്കുകൾ...

Read More >>
വ്യാപാരികൾ പരാതി നൽകി; നാദാപുരത്ത് നിരോധിത പ്ലാസ്റ്റിക് വില്പന നടത്തിയ ലൈസൻസില്ലാത്ത സ്ഥാപനം പഞ്ചായത്ത് അടപ്പിച്ചു

Jun 5, 2026 10:46 AM

വ്യാപാരികൾ പരാതി നൽകി; നാദാപുരത്ത് നിരോധിത പ്ലാസ്റ്റിക് വില്പന നടത്തിയ ലൈസൻസില്ലാത്ത സ്ഥാപനം പഞ്ചായത്ത് അടപ്പിച്ചു

നാദാപുരത്ത് നിരോധിത പ്ലാസ്റ്റിക് വില്പന നടത്തിയ ലൈസൻസില്ലാത്ത സ്ഥാപനം പഞ്ചായത്ത്...

Read More >>
നാദാപുരത്ത് ഗുണ്ടായിസമോ ? വ്യാപാരി നേതാവും ഗ്രാമ പഞ്ചായത്തംഗവും പൂട്ടിച്ച കച്ചവട കേന്ദ്രം നാട്ടുകാർ തുറപ്പിച്ചു

Jun 4, 2026 11:15 PM

നാദാപുരത്ത് ഗുണ്ടായിസമോ ? വ്യാപാരി നേതാവും ഗ്രാമ പഞ്ചായത്തംഗവും പൂട്ടിച്ച കച്ചവട കേന്ദ്രം നാട്ടുകാർ തുറപ്പിച്ചു

നാദാപുരത്ത് ഗുണ്ടായിസമോ ? വ്യാപാരി നേതാവും ഗ്രാമ പഞ്ചായത്തംഗവും പൂട്ടിച്ച കച്ചവട കേന്ദ്രം നാട്ടുകാർ തുറപ്പിച്ചു...

Read More >>
ടിപ്പർ ലോറി മറിഞ്ഞു; ലോറിയിലുണ്ടായിരുന്ന രണ്ട് പേരും അൽഭുതകരമായി രക്ഷപ്പെട്ടു

Jun 4, 2026 05:09 PM

ടിപ്പർ ലോറി മറിഞ്ഞു; ലോറിയിലുണ്ടായിരുന്ന രണ്ട് പേരും അൽഭുതകരമായി രക്ഷപ്പെട്ടു

ടിപ്പർ ലോറി മറിഞ്ഞു ലോറിയിലുണ്ടായിരുന്ന രണ്ട് പേരും...

Read More >>
Top Stories

News Roundup

Entertainment News