#Latest News #Nadapuram #Farmer #Vishnumangalam LP School
നാദാപുരം: (nadapuram.truevisionnews.com) പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് വിഷ്ണുമംഗലം എൽ.പി സ്കൂളിൽ സംഘടിപ്പിച്ച സവിശേഷമായ ചടങ്ങിൽ നാടിന്റെ കർഷക കാരണവരായ പാട്ടോന്നുമ്മൽ ചാത്തുവിനെ ആദരിച്ചു.
വാർഡ് മെമ്പർ സി.വി. ഇബ്രാഹിം കർഷക കാരണവർക്ക് പൊന്നാടയണിയിച്ച് ആദരവ് പ്രകടിപ്പിച്ചു. വിദ്യാലയത്തിന്റെ ഉപഹാരം പ്രധാനധ്യാപിക കെ. ഗീത അദ്ദേഹത്തിന് കൈമാറി. ആദരിക്കൽ ചടങ്ങിന് ശേഷം, കൃഷിയിലും പ്രകൃതി സംരക്ഷണത്തിലും തനിക്കുള്ള ദീർഘകാലത്തെ അനുഭവസമ്പത്ത് കർഷക കാരണവർ കുട്ടികളുമായി പങ്കുവെക്കുകയും അവരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകി സംവദിക്കുകയും ചെയ്തത് ശ്രദ്ധേയമായി.
അതുൽ ബി. മധു അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രധാനധ്യാപിക കെ. ഗീത സ്വാഗതവും വിജില വി.ആർ. നന്ദിയും രേഖപ്പെടുത്തി. വിദ്യാലയത്തിലെ അധ്യാപകരും വിദ്യാർത്ഥികളും ഉൾപ്പെടെ നിരവധി പേർ പരിപാടിയുടെ ഭാഗമായി.
Content Highlight: Farmers' association honours Pattonnummal Chathu











































