Mar 25, 2026 12:33 PM

നാദാപുരം: (nadapuram.truevisionnews.com) അമ്പലകുളങ്ങരയിൽ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന രണ്ട് വിദ്യാർഥികളെ അമിതവേഗതയിലെത്തിയ ജീപ്പ് ഇടിച്ചുതെറിപ്പിച്ചു. അപകടത്തിന് ശേഷം നിർത്താതെ പോയ വാഹനത്തെക്കുറിച്ച് ദുരൂഹതയേറുന്നു.

മുതുവടത്തൂർ സ്വദേശിയും എഞ്ചിനീയറിംഗ് വിദ്യാർത്ഥിയുമായ ഹംദാൻ മുഹിയുദ്ദീൻ, തലയി സ്വദേശിയും ഡിഗ്രി വിദ്യാർത്ഥിയുമായ മുഹമ്മദ് സെല്ലും എന്നിവർക്കാണ് പരിക്കേറ്റത്. ചൊവ്വാഴ്ച പുലർച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം നടന്നത്.

ആദ്യം ഒരു കാറിൽ ഇടിച്ച ശേഷം ജീപ്പ് ബൈക്കിൽ ഇടിക്കുകയായിരുന്നുവെന്ന് വിദ്യാർഥികൾ പറഞ്ഞു. പരിക്കേറ്റ വിദ്യാർത്ഥികളെ സമീപത്തുണ്ടായിരുന്ന മറ്റൊരു വാഹനത്തിലെ യാത്രക്കാരാണ് ആശുപത്രിയിൽ എത്തിച്ചത്.

സംഭവത്തിൽ ക്രിമിനൽ പശ്ചാത്തലമുള്ള സംഘങ്ങളാണോ പിന്നിലെന്ന് നാട്ടുകാർ സംശയിക്കുന്നുണ്ട്. കുറ്റ്യാടി പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് അന്വേഷണം ആരംഭിച്ചു.

Jeep ran over students and drove away without stopping

Next TV

Top Stories










News Roundup