വ്യാജ പ്രചരണം; ചോമ്പാല്‍ ഹാര്‍ബറില്‍ തടഞ്ഞുവെന്ന് വ്യാജ പ്രചരണത്തിൽ റൂറല്‍ എസ്പിക്ക് പരാതി നല്‍കി കെ.കെ.രമ

വ്യാജ പ്രചരണം; ചോമ്പാല്‍ ഹാര്‍ബറില്‍ തടഞ്ഞുവെന്ന് വ്യാജ പ്രചരണത്തിൽ റൂറല്‍ എസ്പിക്ക് പരാതി നല്‍കി കെ.കെ.രമ
Mar 30, 2026 03:50 PM | By Anusree vc

വടകര: ( www.truevisionnews.com ) സോഷ്യൽ മീഡിയയിലൂടെ തെറ്റായ വിവരങ്ങളും അശ്ലീലവും ദ്വയാർത്ഥ പ്രയോഗങ്ങളും ഉപയോഗിച്ച് അപവാദ പ്രചരണം നടത്തുന്നവർക്കെതിരെ നടപടി ആവശ്യപ്പെട്ട് യുഡിഎഫ്-ആർഎംപിഐ സ്ഥാനാർത്ഥി കെ.കെ. രമ രംഗത്ത്. വടകര ചോമ്പാൽ ഹാർബറിൽ വെച്ച് സ്ഥാനാർത്ഥിയെ തടഞ്ഞുവെച്ചു എന്നാരോപിക്കുന്ന വീഡിയോകളും പോസ്റ്റുകളും വ്യാപകമായി പ്രചരിപ്പിക്കുന്നതിനെതിരെയാണ് പരാതി. ഇത്തരത്തിലൊരു സംഭവം ചോമ്പാൽ ഹാർബറിൽ നടന്നിട്ടില്ലെന്ന് റൂറൽ എസ്പിക്ക് നൽകിയ പരാതിയിൽ കെ.കെ. രമ വ്യക്തമാക്കി.

ഇക്കഴിഞ്ഞ 24 ന് കാലത്ത് 6.30 മുതല്‍ എട്ട് വരെ ഷെഡ്യൂള്‍ ചെയ്ത പരിപാടി സമാധാനപരമായും പൊതുജന സഹകരണത്തോടെയും പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍ നിര്‍മിത ബുദ്ധിയടക്കം ഉപയോഗിച്ച് (എഐ) കെട്ടിച്ചമച്ച വാര്‍ത്ത ദുരുദ്ദേശ്യത്തോടെ പ്രചരിപ്പിക്കുകയാണ്. സ്ഥാനാര്‍ഥിയായ തന്നെയും താന്‍ പ്രതിനിധീകരിക്കുന്ന രാഷ്ട്രീയ മുന്നണിയെയും അപകീര്‍ത്തിപ്പെടുത്തി തെറ്റായ വിവരണത്തിലൂടെ വോട്ടര്‍മാരെ സ്വാധീനിക്കുകയും

തീരദേശ മേഖലയില്‍ ചേരിതിരിവുണ്ടാക്കി സംഘര്‍ഷം സൃഷ്ടിക്കുകയുമാണ് ഇതിനു പിന്നില്‍. ഇത് തെരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണ്. സെബര്‍ നിയമങ്ങളിലെ പ്രസക്തമായ വകുപ്പുകള്‍ പ്രകാരം ഗുരുതര കുറ്റകൃത്യമായി ഇത് കണക്കാക്കപ്പെടുന്നു.

ഈ പോസ്റ്റുകളുടെ ഉത്ഭവം കണ്ടെത്തി ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നു കെ.കെ.രമ പരാതിയില്‍ ആവശ്യപ്പെട്ടു. എന്‍.വേണു, കോട്ടയില്‍ രാധാകൃഷ്ണന്‍, പി.പി.ജാഫര്‍ എന്നിവര്‍ രമയ്‌ക്കൊപ്പം എസ്പി ഓഫീസില്‍ എത്തിയിരുന്നു

K.K. Rama filed a complaint with the Rural SP over the false propaganda that he was stopped at Chombhal Harbor.

Next TV

Related Stories
കെ കെ രമയുടെ സ്ഥാനാർത്ഥി പര്യടനത്തിന് ആവേശ തുടക്കം

Mar 31, 2026 08:58 PM

കെ കെ രമയുടെ സ്ഥാനാർത്ഥി പര്യടനത്തിന് ആവേശ തുടക്കം

കെ കെ രമയുടെ സ്ഥാനാർത്ഥി പര്യടനത്തിന് ആവേശ...

Read More >>
വിജയപ്രതീക്ഷ; വടകരയിൽ എം.കെ. ഭാസ്‌കരന്റെ  പര്യടനം തുടരുന്നു

Mar 31, 2026 03:07 PM

വിജയപ്രതീക്ഷ; വടകരയിൽ എം.കെ. ഭാസ്‌കരന്റെ പര്യടനം തുടരുന്നു

വിജയപ്രതീക്ഷ; വടകരയിൽ എം.കെ. ഭാസ്‌കരന്റെ പര്യടനം...

Read More >>
വടകരയിൽ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.കെ. രമയുടെ ചുമരെഴുത്തിന് മീതെ കരിഓയിൽ പ്രയോഗം

Mar 31, 2026 11:56 AM

വടകരയിൽ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.കെ. രമയുടെ ചുമരെഴുത്തിന് മീതെ കരിഓയിൽ പ്രയോഗം

വടകരയിൽ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.കെ. രമയുടെ ചുമരെഴുത്തിന് മീതെ കരിഓയിൽ...

Read More >>
Top Stories