നാദാപുരം സി.സി.യു.പി സ്കൂൾ വാർഷികാഘോഷത്തോടനുബന്ധിച്ച് പ്രതിഭകളെ ആദരിച്ചു

നാദാപുരം സി.സി.യു.പി സ്കൂൾ വാർഷികാഘോഷത്തോടനുബന്ധിച്ച് പ്രതിഭകളെ ആദരിച്ചു
Apr 1, 2026 10:49 AM | By Krishnapriya S R

നാദാപുരം: (truevisionnews.com) നാദാപുരം സി.സി.യു.പി സ്കൂളിന്റെ തൊണ്ണൂറ്റിയേഴാം വാർഷികാഘോഷങ്ങളുടെ ഭാഗമായി വിവിധ മേഖലകളിൽ മികവ് തെളിയിച്ച പ്രതിഭകൾക്കായി അനുമോദന സദസ്സ് സംഘടിപ്പിച്ചു.

ചലച്ചിത്ര സംവിധായകൻ ടി. ദീപേഷ് പരിപാടി ഉദ്ഘാടനം ചെയ്തു. വിദ്യാലയത്തിലെ മുൻ വിദ്യാർത്ഥികളിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്കും പഞ്ചായത്ത്, ഉപജില്ലാ, ജില്ലാ, സംസ്ഥാന തലങ്ങളിലെ മത്സരങ്ങളിൽ വിജയികളായവർക്കും ചടങ്ങിൽ പുരസ്കാരങ്ങൾ നൽകി.

തൂണേരി ബി.പി.സി. ടി. സജീവൻ പ്രതിഭകളെ അനുമോദിച്ചു. എം.പി.ടി.എ പ്രസിഡന്റ് ഉഷ അരവിന്ദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ നാദാപുരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പി സുധ, ദേശീയ അധ്യാപക അവാർഡ് ജേതാവ് കെ. ഹേമചന്ദ്രൻ എന്നിവർ മുഖ്യാതിഥികളായിരുന്നു.

എം. ധനീഷ്, കെ. ബഷീർ മാസ്റ്റർ, സ്കൂൾ മാനേജർ കെ. ബാലകൃഷ്ണൻ, പി.പി സുനിത, ഹെഡ്മാസ്റ്റർ കെ. പ്രദീപ്, വി. സുധീഷ് എന്നിവർ സംസാരിച്ചു. 

Nadapuram CCUP School Anniversary Celebration

Next TV

Related Stories
പ്രചാരണം ശക്തം; കെ.പി. കുഞ്ഞമ്മദ് കുട്ടിയുടെ വിജയത്തിനായി പ്രവാസി കുടുംബങ്ങൾ രംഗത്ത്

Apr 1, 2026 10:16 AM

പ്രചാരണം ശക്തം; കെ.പി. കുഞ്ഞമ്മദ് കുട്ടിയുടെ വിജയത്തിനായി പ്രവാസി കുടുംബങ്ങൾ രംഗത്ത്

കെ.പി. കുഞ്ഞമ്മദ് കുട്ടിയുടെ വിജയത്തിനായി പ്രവാസി കുടുംബങ്ങൾ...

Read More >>
മോദി സർക്കാർ ഭാരതത്തെ ലോകോത്തര നിലവാരത്തിലെക്ക് ഉയർത്തി - ടിപി ജയചന്ദ്രൻ മാസ്റ്റർ

Mar 31, 2026 08:49 PM

മോദി സർക്കാർ ഭാരതത്തെ ലോകോത്തര നിലവാരത്തിലെക്ക് ഉയർത്തി - ടിപി ജയചന്ദ്രൻ മാസ്റ്റർ

മോദി സർക്കാർ ഭാരതത്തെ ലോകോത്തര നിലവാരത്തിലെക്ക് ഉയർത്തി - ടിപി ജയചന്ദ്രൻ...

Read More >>
സി സി യു പി സ്കൂൾ 97-ാം വാർഷികത്തിൻ്റെ ഭാഗമായി പ്രതിഭകളെ അനുമോദിച്ചു

Mar 31, 2026 08:44 PM

സി സി യു പി സ്കൂൾ 97-ാം വാർഷികത്തിൻ്റെ ഭാഗമായി പ്രതിഭകളെ അനുമോദിച്ചു

സി സി യു പി സ്കൂൾ 97-ാം വാർഷികത്തിൻ്റെ ഭാഗമായി പ്രതിഭകളെ...

Read More >>
Top Stories