'സദ്ഗമയ'; കലാവിരുന്നും സ്നേഹാദരവുമായി തൂണേരി ഇവിയുപി സ്കൂളിന്റെ 87-ാം വാർഷികം ആഘോഷിച്ചു

'സദ്ഗമയ'; കലാവിരുന്നും സ്നേഹാദരവുമായി തൂണേരി ഇവിയുപി സ്കൂളിന്റെ 87-ാം വാർഷികം ആഘോഷിച്ചു
Apr 3, 2026 10:40 AM | By Krishnapriya S R

നാദാപുരം: (nadapuram.truevisionnews.com) തൂണേരി ഇവിയുപി സ്കൂളിന്റെ 87-ാം വാർഷികാഘോഷവും വിരമിക്കുന്ന അധ്യാപിക കെ. ബിന്ദുവിനുള്ള യാത്രയയപ്പ് സമ്മേളനവും പ്രശസ്ത ഗായകൻ വി.ടി. മുരളി ഉദ്ഘാടനം ചെയ്തു.

'സദ്ഗമയ' എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ പഞ്ചായത്ത് മെമ്പർ പി. രാമചന്ദ്രൻ അധ്യാപികയ്ക്കുള്ള ഉപഹാര സമർപ്പണം നിർവഹിച്ചു. സർവീസിൽ നിന്നും വിരമിക്കുന്ന കെ. ബിന്ദുവിനൊപ്പം, സുഗതകുമാരി കവിത പുരസ്കാരം നേടിയ ഒ.കെ. ശ്യാമള, കവി ശ്രീനിവാസൻ തൂണേരി എന്നിവരെയും ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു.

നെല്ലരി ബാലൻ, പി.കെ. ചന്ദ്രൻ, കെ.പി. സുധീഷ്, അശോകൻ തുണേരി, എം. ബാലരാജ്, റീജ സന്തോഷ്, റഷിദ് കാഞ്ഞിരക്കണ്ടി, വി.കെ. ഹരിദാസൻ, വി.കെ. മോഹനൻ എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു സംസാരിച്ചു.

ഔദ്യോഗിക ചടങ്ങുകൾക്ക് ശേഷം സ്കൂളിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച വൈവിധ്യമാർന്ന കലാപരിപാടികൾ വാർഷികാഘോഷങ്ങൾക്ക് മാറ്റുകൂട്ടി. സ്കൂൾ വികസന സമിതി അംഗങ്ങളും പിടിഎ പ്രതിനിധികളും നാട്ടുകാരും ചടങ്ങിൽ സജീവമായി പങ്കെടുത്തു.

Thuneri EVUP School celebrates its 87th anniversary

Next TV

Related Stories
നൂറ്റാണ്ടിന്റെ തിളക്കത്തിൽ; എടച്ചേരി പുതിയങ്ങാടി മാപ്പിള എൽപി സ്കൂൾ വാർഷികം ആഘോഷിച്ചു

Apr 3, 2026 11:18 AM

നൂറ്റാണ്ടിന്റെ തിളക്കത്തിൽ; എടച്ചേരി പുതിയങ്ങാടി മാപ്പിള എൽപി സ്കൂൾ വാർഷികം ആഘോഷിച്ചു

എടച്ചേരി പുതിയങ്ങാടി മാപ്പിള എൽപി സ്കൂൾ വാർഷികം ആഘോഷിച്ചു...

Read More >>
ആവേശമായി കെ.എം. അഭിജിത്തിന്റെ രണ്ടാംഘട്ട പര്യടനം; വളയത്ത് തുടക്കം

Apr 3, 2026 10:55 AM

ആവേശമായി കെ.എം. അഭിജിത്തിന്റെ രണ്ടാംഘട്ട പര്യടനം; വളയത്ത് തുടക്കം

ആവേശമായി കെ.എം. അഭിജിത്തിന്റെ രണ്ടാംഘട്ട...

Read More >>
ക്ഷേത്ര ദർശനവും; ധീര ജവാൻ ബിജേഷിന് ആദരാഞ്ജലികൾ അർപ്പിച്ചും വിപിൻ ചന്ദ്ര

Apr 2, 2026 10:04 PM

ക്ഷേത്ര ദർശനവും; ധീര ജവാൻ ബിജേഷിന് ആദരാഞ്ജലികൾ അർപ്പിച്ചും വിപിൻ ചന്ദ്ര

ധീര ജവാൻ ബിജേഷിന് ആദരാഞ്ജലികൾ അർപ്പിച്ചും വിപിൻ...

Read More >>
ഈ മണ്ണിൽ ഇത്പോലെ ജീവിക്കാൻ ഇടത് ഭരണം തുടരണം; ജനം കൂടെയുണ്ടാകുമെന്ന ആത്മവിശ്വാസമുണ്ട് - മുഖ്യമന്ത്രി പിണറായി വിജയൻ

Apr 2, 2026 08:33 PM

ഈ മണ്ണിൽ ഇത്പോലെ ജീവിക്കാൻ ഇടത് ഭരണം തുടരണം; ജനം കൂടെയുണ്ടാകുമെന്ന ആത്മവിശ്വാസമുണ്ട് - മുഖ്യമന്ത്രി പിണറായി വിജയൻ

ഈ മണ്ണിൽ ഇത്പോലെ ജീവിക്കാൻ ഇടത് ഭരണം തുടരണം,ജനം കൂടെയുണ്ടാകുമെന്ന ആത്മവിശ്വാസമുണ്ട്, മുഖ്യമന്ത്രി പിണറായി...

Read More >>
Top Stories

News Roundup

GCC News