Apr 18, 2026 09:41 AM

ചെക്യാട്:: (nadapuram.truevisionnews.com) മുതിർന്ന പൗരന്മാർക്കും ശാരീരിക അവശതകൾ അനുഭവിക്കുന്നവർക്കും താങ്ങാവുക എന്ന ലക്ഷ്യത്തോടെ ചെക്യാട് ഗ്രാമപഞ്ചായത്തിലെ നാലാം വാർഡ് വികസന സമിതി നടപ്പിലാക്കുന്ന ഊന്നുവടി വിതരണ പദ്ധതിക്ക് തുടക്കമായി.

വാർഡിലെ നടക്കാൻ പ്രയാസമനുഭവിക്കുന്ന വയോജനങ്ങളെ സഹായിക്കുന്നതിനായാണ് സമിതി ഈ മാതൃകാപരമായ പദ്ധതി ആവിഷ്കരിച്ചത്. ഊര് മൂപ്പൻ മാക്കൂൽ കേളപ്പൻ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കുകയും പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിക്കുകയും ചെയ്തു.

വാർഡ് വികസന സമിതി അംഗങ്ങളുടെ നേതൃത്വത്തിൽ ഗുണഭോക്താക്കൾക്കുള്ള ഊന്നുവടികൾ ചടങ്ങിൽ വെച്ച് കൈമാറി. പ്രദേശത്തെ അവശത അനുഭവിക്കുന്നവർക്ക് മികച്ച സേവനമെത്തിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു പദ്ധതിയെന്ന് വികസന സമിതി ഭാരവാഹികൾ അറിയിച്ചു.

നിരവധി പേരാണ് പദ്ധതിയുടെ പ്രയോജനം തേടി ചടങ്ങിലെത്തിയത്.

Content Highlight: Walking sticks distribution to be held on Monday in Checkyad Grama Panchayat

Next TV

Top Stories










News Roundup