Jun 17, 2026 08:03 AM

#Latest News #Unscientific Road Construction #Well #Iringannur

ഇരിങ്ങണ്ണൂർ: (nadapuram.truevisionnews.com) റോഡ് വീതി കൂട്ടിയപ്പോൾ കുടിവെള്ളം മുട്ടി ദുരിതത്തിലായി കുടുംബം. അശാസ്ത്രീയമായ റോഡ് നിർമ്മാണം കാരണം കച്ചേരിയിലെ താഴെ കേളോത്ത് കമലയും കുടുംബവും ദുരിതത്തിലായത്. മഴക്കാലമായാൽ ഇവരുടെ വീട്ടിലെ കിണർ വെള്ളം ചളി നിറഞ്ഞ് ഉപയോഗിക്കാൻ പറ്റാത്ത സ്ഥിതിയാണ്.

2020ൽ എടച്ചേരി ഇരിങ്ങണ്ണൂർ റോഡ് വീതി കൂട്ടിയിരുന്നു കിണറിൻ്റെ ഏതാണ്ട് 10 മീറ്റർ അകലെ ഒരു ഓവ് പാലം നിർമ്മിച്ചിരുന്നു. എന്നാൽ ഓവ് പാലത്തിന് രണ്ട് വശവും ഡ്രൈനേജ് സംവിധാനവും നൽകിയില്ല. താഴ്ന്ന സ്ഥലമായ കിണറിനടുത്ത് മഴക്കാലത്ത് വെള്ളം കെട്ടിനിന്ന് കിണറിലേക്ക് ഊർന്ന് ഇറങ്ങുകയാണ് പലപ്രാവശ്യം ഇക്കാര്യം അധികാരികളെ കണ്ട് പരാതി നൽകുകയും പൊതുമരാമത്ത് ആപ്പിൽ പരാതി നൽകുകയും ചെയ്തിട്ടും ശാശ്വത പരിഹാരമായില്ലെന്ന് കുടുംബം പറയുന്നു.

സ്വന്തം വീട്ടിലെ കിണർ വെള്ളം മഴക്കാലമായാൽ ഉപയോഗിക്കാൻ കഴിയാത്ത ഈ അവസ്ഥക്ക് എത്രയും വേഗം ശാശ്വത പരിഹാരമുണ്ടാവണമെന്നാണ് കുടുംബത്തിന്റെ ആവശ്യം .


Content Highlight: A family is in trouble after their well filled with mud due to unscientific road construction

#Latest News #Unscientific Road Construction #Well #Iringannur

Next TV

Top Stories










News Roundup






Entertainment News